അടുത്തിടെ താജ് മഹൽ കാണാൻ പോയ യാത്ര ഒരിക്കലും മറക്കില്ല. കുറെ നാളാത്തെ ആ​ഗ്രഹമായിരുന്നു അത്. കൊച്ചുമക്കൾ ഞങ്ങളുടെ ആ​ഗ്രഹം സാധിച്ചു തന്നു. ഇനി ഒരു ആ​ഗ്രഹം കൂടിയുണ്ട്. വിമാനത്തിൽ കയറണമെന്നതാണ് ഇനിയുള്ള  ആഗ്രഹമെന്നും രത്നമ്മ പറയുന്നു. 

പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു അച്ഛനും അമ്മയും. സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ രണ്ട് താരങ്ങളാണ് 74 വയസുള്ള തുളസീധരനും 64 വയസുള്ള രത്നമ്മയും. ഏറെ വ്യത്യസ്തമായ റീലുകൾ ചെയ്ത് നമ്മുടെ മനസിൽ ഇടം നേടിയ രണ്ട് പേരാണ് ഇവർ.

കൊച്ച് കുട്ടി‍കളെ പോലും ഏറെ സന്തോഷിപ്പിക്കുകയും അതൊടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന റീലുകളാണ് ഇവരുടേത്. കൊല്ലം പുനലൂർ സ്വദേശികളാണ് ഇവർ. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ അച്ഛനും അമ്മയും ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനോട് തുറന്ന് സംസാരിക്കുന്നു...

'നല്ല അഭിപ്രായം കേൾക്കുമ്പോൾ സന്തോഷം മാത്രം...'

തുടക്കം മുതലേ റീൽസ് ചെയ്യാൻ ഞങ്ങളെ സഹായിച്ചത് കൊച്ചുമക്കളാണ്. സ്ക്രിപ്റ്റ് നല്ല പോലെ വായിച്ച ശേഷം ഞങ്ങൾ ചെയ്യും. ആദ്യമൊക്കെ ചെറുതായൊരു ബുദ്ധിമുട്ടുണ്ടായി. ചെയ്ത് വന്നപ്പോൾ ഇപ്പോൾ ശരിയായി. നല്ല അഭിപ്രായമാണ് റീൽസ് കണ്ട് ആളുകൾ പറയാറുള്ളത്. അതിൽ വളരെ സന്തോഷമുണ്ടെന്ന് രത്നമ്മ പറയുന്നു. 

'കൊച്ചു മക്കളുള്ളത് കൊണ്ടാണ് ഇത്രയും വീഡിയോകൾ ചെയ്തത്. വീഡിയോ ചെയ്യുമ്പോൾ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് അവർ കൂടി നിന്നു പറഞ്ഞ് തരും...' - തുളസീധരൻ പറയുന്നു.

'വിമാനത്തിൽ കയറണം...'... 

അടുത്തിടെ താജ് മഹൽ കാണാൻ പോയ യാത്ര ഒരിക്കലും മറക്കില്ല. കുറെ നാളാത്തെ ആ​ഗ്രഹമായിരുന്നു അത്. കൊച്ചുമക്കൾ ഞങ്ങളുടെ ആ​ഗ്രഹം സാധിച്ചു തന്നു. ഇനി ഒരു ആ​ഗ്രഹം കൂടിയുണ്ട്. വിമാനത്തിൽ കയറണമെന്നതാണ് ഇനിയുള്ള ആ​ഗ്രഹമെന്നും അവർ പറയുന്നു. 

'റീൽസ് കണ്ട് നല്ല അഭിപ്രായമാണ് എല്ലാവരും പറയുന്നത്. അത് കേൾക്കുമ്പോൾ തന്നെ ഞങ്ങൾക്ക് ഏറെ സന്തോഷവുമാണ്. ഞങ്ങളുടെ ഏറെ നാളത്തെ ആ​ഗ്രഹമായിരുന്നു താജ്മഹൽ കാണണമെന്നത്. അതും കൊച്ചുമക്കൾ സാധിച്ചു തന്നു. ആറ് ദിവസത്തെ യാത്രയായിരുന്നു. ഏറെ സന്തോഷം തോന്നി. വിമാനത്തിൽ കയറണമെന്നതാണ് ഇനിയുള്ള ആ​ഗ്രഹം...' - തുളസീധരൻ പറഞ്ഞു. 

ഞാനും രത്നമ്മയും മാത്രമാണ് വീട്ടിലുള്ളത്. ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെ ഇരിക്കുക എന്നതാണ് പ്രധാനമെന്നും അവർ പറയുന്നു. 

View post on Instagram

പഠിത്തത്തിനിടെ കിട്ടുന്ന സമയത്താണ് റീൽസ് ചെയ്യുന്നത്. _acha_mass എന്ന ഇൻസ്റ്റ​ഗ്രാം പേജ് തുടങ്ങിയിട്ട് ഇപ്പോൾ എട്ട് മാസമാകുന്നു. നാല് ലക്ഷത്തിന് മുകളിൽ ഫോളോവേഴ്സാണ് ഇപ്പോഴുള്ളത്. ഇതിന് മുമ്പൊരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. അതിലേക്ക് വീഡിയോകൾ ചെയ്തെങ്കിലും പ്രതീക്ഷിച്ച അത്ര എത്തിയിരുന്നില്ല. അതിന് ശേഷമാണ് ഈ പേജ് തുടങ്ങുന്നതെന്ന് കൊച്ച്മോൻ അമൽ പറയുന്നു. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ ആനിമേഷൻ ബിരുദം വിദ്യാർത്ഥിയാണ് അമൽ. മൾട്ടിമീഡിയ ബി​രുദം വിദ്യാർത്ഥിയാണ് അഖിൽ.

Asianet News Live | Israel - Hamas War | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Latest News Updates #Asianetnews