വിവാഹിതരായ ശേഷം സോഷ്യല്‍ മീഡിയയുടെ ഇഷ്ടദമ്പതികളായി മാറിയിരിക്കുകയാണ് മിനി സ്‌ക്രീന്‍ താരങ്ങളായ അമ്പിളീദേവിയും ആദിത്യന്‍ ജയനും. ഇരുവരും തങ്ങളുടെ ആദ്യകുഞ്ഞിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. 

ഏഴാം മാസത്തില്‍ വിശ്വാസപ്രകാരം നടത്തുന്ന പൊങ്കാലയും മധുരം കൊടുപ്പും കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ വച്ച് നടന്നു. വളരെ അടുപ്പമുള്ളവര്‍ മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ പിന്നീട് ആദിത്യന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. 

വരാനിരിക്കുന്ന കുഞ്ഞിനും അമ്പിളിക്കും ആദിത്യനും അമ്പിളിയുടെ മൂത്ത മകനുമെല്ലാം സ്‌നേഹാന്വേഷണങ്ങളും ആശംസകളും അറിയിച്ചുകൊണ്ട് ആരാധകരുടെ കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. 

'ഏഴാം മാസം ചടങ്ങ് എനിക്ക് പ്രിയപ്പെട്ടവര്‍ മാത്രം ഉള്ള ഒരു ചെറിയ ചടങ്ങ്. ചില ആഗ്രങ്ങള്‍, അതൊക്കെ പെട്ടെന്ന് ചെയ്യണം. സമയം കുറവാണ്..'- ചിത്രങ്ങള്‍ക്കൊപ്പം ആദിത്യന്‍ കുറിച്ചു. 

ഏറെ വിവാദങ്ങളുടെ അകമ്പടിയോടെയായിരുന്നു ആദിത്യന്റേയും അമ്പിളിയുടേയും വിവാഹം നടന്നത്. എന്നാല്‍ വിവാഹശേഷം ഇരുവരും തങ്ങള്‍ക്കെതിരെ വന്ന ആരോപണങ്ങളോടെല്ലാം സോഷ്യല്‍ മീഡിയയിലൂടെയും പുറത്തുമെല്ലാം പ്രതികരിച്ചിരുന്നു. 

Also Read നിറവയറുമായി നൃത്തം ചെയ്ത് അമ്പിളി ദേവി; വീഡിയോ കാണാം...

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്നും നൃത്തരംഗത്തുനിന്നുമെല്ലാം മാറിനില്‍ക്കുകയായിരുന്ന അമ്പിളി. എന്നാല്‍ ഇതിനിടെ അമ്പിളിയും സഹോദരിയും ചേര്‍ന്നുനടത്തുന്ന ഡാന്‍സ് സ്‌കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ച് അമ്പിളി കുട്ടികള്‍ക്കൊപ്പം നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.