ഗര്‍ഭിണിയായാല്‍ അതു ചെയ്യാന്‍ പാടില്ല, ഇത് ചെയ്യാന്‍ പാടില്ല , അനങ്ങാന്‍ പാടില്ല എന്നൊക്കെ മാത്രം കേട്ട് ശീലമുളള നമ്മുക്ക് അമ്പിളി ദേവി ഇപ്പോളൊരു അത്ഭുതമാണ്. നിറവയറുമായായാണ് മലയാളത്തിന്‍റെ പ്രിയ നടി അമ്പിളി ദേവി വേദിയില്‍ ചുവട് വെച്ചത് . 

ആറ് മാസത്തിന് ശേഷമാണ് അമ്പിളി വീണ്ടും ഒരു പൊതുവേദിയില്‍ നൃത്തം ചെയ്യുന്നത്. ഇതിന്‍റെ വീഡിയോ അമ്പിളിയുടെ ഭര്‍ത്താവും നടനുമായ ആദിത്യന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയായിരുന്നു. 

6 മാസത്തിന് ശേഷം അമ്പിളി ഇന്ന് വീണ്ടും ചുവടു വെച്ചു, എന്‍റെ ഒരു ആഗ്രഹമായിരുന്നു ഇതെന്നും ആദിത്യന്‍ കുറിച്ചു. 

വീഡിയോ കാണാം...