തന്റെ വളർത്തുനായ വീരനെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും നടൻ അക്ഷയ് രാധാകൃഷ്ണൻ. വീരന്റെ ഫോട്ടോയും അടയാളങ്ങളും വച്ച് തയാറാക്കിയ പോസ്റ്ററും അക്ഷയ് പങ്കുവച്ചിട്ടുണ്ട്. വീരനെ കണ്ടെത്തുന്നവർക്ക് 20, 000 രൂപ പ്രതിഫലം നൽകുമെന്ന് അക്ഷയ് അറിയിച്ചു.

വീരനെ ഇന്നലെ മുതൽ കാണാനില്ല. വലത്തേ ചെവി വളഞ്ഞിരിക്കുന്നു. സ്ഥലം ആലുവയിലെ പട്ടേലിപുരത്ത്. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കുക..’.– അക്ഷയ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.  വീരന്റെ ചിത്രത്തിനൊപ്പം അക്ഷയ് തന്റെ ഫോൺ നമ്പറും കൂടി നൽകിയിട്ടുണ്ട്.

അക്ഷയ് പങ്കുവച്ച് പോസ്റ്റ് ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി ഫേസ് ബുക്കിൽ പങ്കുവച്ചു. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ നമുക്ക് ഏവർക്കും പ്രിയങ്കരനാണ് അക്ഷയ് രാധാകൃഷ്ണൻ. അക്ഷയോടൊപ്പം തന്നെ നമ്മുക്കെല്ലാം പ്രിയങ്കരനായിമാറിയ അക്ഷയുടെ സ്വന്തം വീരനെ ഇന്നലെ മുതൽ കാണമാനില്ല. നമ്മുക്കെല്ലാവർക്കും ഒറ്റക്കെട്ടായി പരിശ്രമിച്ച് അക്ഷയ്ക്ക് അവന്റെ വീരനെ കണ്ടെത്തിക്കൊടുക്കാൻ സഹായിക്കാമെന്ന് മഹാദേവൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

മമ്മൂട്ടി അഭിനയിച്ച 18ാം പടി എന്ന സിനിമയിൽ അയ്യപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ നടനാണ് അക്ഷയ്.

വാഹനപ്രേമിയായ ദുല്‍ഖറിന്റെ പിറന്നാള്‍ കേക്ക് ഇങ്ങനെയല്ലാതെ പിന്നെങ്ങനെ!

 

 
 
 
 
 
 
 
 
 
 
 
 
 

Reward 20000

A post shared by Akshay Radhakrishnan (@akshay_radhakrishnan) on Jul 31, 2020 at 12:58am PDT