ക്ഷേത്രദര്‍ശനത്തിനിടെ ആനയെ കണ്ടതോടെ കൗതുകത്തോടെ ഇതിനടുത്തേക്ക് വന്നതാണ് മോക്ഷ. ചുറ്റും കൂടിയ വര്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുമ്പോള്‍ അവര്‍ക്ക് ചിരിച്ച പോസ് നല്‍കുകയായിരുന്നു നടി.

ആനയോട് ഇഷ്ടമുള്ളവര്‍ ഏറെയാണ്. എന്നാല്‍ ഈ ഇഷ്ടം കൊണ്ട് ആനയുടെ അടുത്ത് പോയി നില്‍ക്കാനോ ആനയെ തൊടാനോ എല്ലാം എല്ലാവര്‍ക്കും ധൈര്യമുണ്ടാകണമെന്നില്ല. അകലെ നിന്ന് കാണാനായിരിക്കും അധികപേരും താല്‍പര്യപ്പെടുക. അടുത്തേക്ക് ധൈര്യം സംഭരിച്ച് വന്നാല്‍ പോലും എപ്പോഴെങ്കിലും ആന തിരിഞ്ഞ് ആക്രമിക്കുമോ എന്നെല്ലാമുള്ള പേടി മിക്കവരിലും ബാക്കിനില്‍ക്കുമെന്നത് തീര്‍ച്ച.

ഇപ്പോഴിതാ 'കള്ളനും ഭഗവതിയും' എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി മോക്ഷയുടെ ഇത്തരത്തിലുള്ള, രസകരമായൊരു വീഡിയോ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബംഗാളി നടിയായ മോക്ഷ സിനിമ കേരളത്തില്‍ റിലീസ് ആയതിന് ശേഷം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയതാണ്. 

ക്ഷേത്രദര്‍ശനത്തിനിടെ ആനയെ കണ്ടതോടെ കൗതുകത്തോടെ ഇതിനടുത്തേക്ക് വന്നതാണ് മോക്ഷ. ചുറ്റും കൂടിയ വര്‍ ഫോട്ടോയും വീഡിയോയും പകര്‍ത്തുമ്പോള്‍ അവര്‍ക്ക് ചിരിച്ച പോസ് നല്‍കുകയായിരുന്നു നടി. ഇതിനിടെ പാപ്പാൻ തോട്ടി കൊണ്ട് ചെറുതായി മോക്ഷയുടെ ദേഹത്ത് തോണ്ടി, അവരെ വിളിക്കാൻ ശ്രമിച്ചതാണ്. ആനയുടെ അരികിലേക്ക് നീങ്ങിനിന്ന് പോസ് ചെയ്യാം, കുഴപ്പമില്ല എന്നറിയിക്കാനാണ് പാപ്പാൻ ഇങ്ങനെ ചെയ്തത്. 

എന്നാല്‍ അപ്രതീക്ഷിതമായി ദേഹത്ത് എന്തോ സ്പര്‍ശം വന്നപ്പോള്‍ അത് ആനയായിരിക്കുമെന്ന് കരുതി നടി പേടിച്ച് ഞെട്ടിമാറുകയാണ്. ഇതോടെ ഏവരും ഇത് കണ്ട് ചിരിക്കുന്നു. ശേഷം വീണ്ടും ആനയുടെ അടുത്തേക്ക് പോകാൻ അവിടെയുള്ളവര്‍ നിര്‍ബന്ധിക്കുമ്പോഴും മോക്ഷയ്ക്ക് പേടി മാറുന്നില്ല. എങ്കിലും ആനയ്ക്ക് അരികില്‍ വരാനും തൊടാനുമെല്ലാം പിന്നീട് ഇവര്‍ ശ്രമിക്കുന്നുണ്ട്.

രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്. ആനയെയും കണ്ട് മടങ്ങവേ അവിടെയുണ്ടായിരുന്ന ആളുകള്‍ക്കൊപ്പമെല്ലാം ഫോട്ടോയും എടുത്ത ശേഷമാണ് താരം മടങ്ങിയത്. ബംഗാളിയായ മോക്ഷയുടെ ആദ്യമലയാള ചിത്രമാണ് 'കള്ളനും ഭഗവതിയും'. തമിഴ്- തെലുങ്ക് സിനിമകളിലും ഇതിനോടകം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മോക്ഷ. 

വീഡിയോ കാണാം...

ആനയെ ഇത്രക്കൊക്കെ പേടിക്കണോ | Kallanum Bhagavathiyum Actress Mokksha at Chottanikkara Temple

Also Read:- മോണിംഗ് വാക്കിന് പോയ ആളെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു; പേടിപ്പെടുത്തുന്ന വീഡിയോ പുറത്ത്

ജീവൻ തിരിച്ചുപിടിക്കുന്ന കളരി; ചുവടുറപ്പിച്ച് അടവ് പഠിക്കാൻ കുട്ടികളുടെ ഒഴുക്ക്