Asianet News MalayalamAsianet News Malayalam

അവിശ്വസനീയമായ വഴക്കം ; യോഗ ചിത്രവുമായി നടിയും ഭര്‍ത്താവും

ശരീരത്തിനെ 'ബാലന്‍സ്' ചെയ്ത് ചെയ്യുന്ന 'അക്രോബാറ്റിക്‌സ്' എന്ന സവിശേഷമായ പെര്‍ഫോമിംഗ് രീതിയും യോഗയും കൂട്ടിയോജിപ്പിച്ചുള്ള പോസാണ് ആഷ്‌ക അവലംബിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ രംഗാവിഷ്‌കാരങ്ങള്‍, പ്രത്യേക കായിക ഇനങ്ങള്‍, കളരി പോലുള്ള അഭ്യാസങ്ങള്‍ എന്നിവയിലെല്ലാമാണ് 'അക്രോബാറ്റിക്‌സ്' പ്രയോഗിക്കപ്പെടുന്നത്.

actress aashka shares yoga picture with husband
Author
Goa, First Published Jun 15, 2021, 8:42 PM IST
  • Facebook
  • Twitter
  • Whatsapp

വ്യായാമം, യോഗ എന്നിവയെല്ലാം കായികാധ്വാനം കുറവുള്ള ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഏറെ അത്യാവശ്യമാണ്. ശാരീരികാധ്വാനമില്ലെങ്കില്‍ അത് ക്രമേണ കായികക്ഷമതയെ ബാധിക്കുകയും വിവിധ അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് നമുക്കറിയാം. 

പുതിയ കാലത്ത് ഓഫീസ് ജോലിക്കാര്‍ അധികരിച്ചുവരുന്ന കാഴ്ചയാണുള്ളത്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ശരീരത്തിനെയും മനസിനെയും ഒരുപോലെ മോശമായി ബാധിക്കാറുണ്ട്. ദഹനപ്രശ്‌നങ്ങള്‍, ക്ഷീണം, ദേഹവേദന, മാനസിക സമ്മര്‍ദ്ദം (സ്‌ട്രെസ്), വിഷാദം (ഡിപ്രഷന്‍), ഉത്കണ്ഠ (ആംഗ്‌സൈറ്റി) തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇതില്‍ നിന്നാണ് തുടങ്ങുന്നത്. 

ഇവിടെയാണ് യോഗയുടെ പ്രാധാന്യം. ശരീരത്തെയും മനസിനെയും ഒരുപോലെ ഏകോപിപ്പിക്കാന്‍ യോഗയ്ക്ക് സാധ്യമാണ്. അതിനാല്‍ തന്നെ യോഗയിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുടെ എണ്ണവും കൂടുതലാണ്. സോഷ്യല്‍ മീഡിയയിലാണെങ്കില്‍ യോഗാഭ്യാസികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതും അതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതും പതിവാണ്. 

 

 

ഇപ്പോഴിതാ ടെലിവിഷന്‍ താരവും നടിയുമായിരുന്ന ആഷ്‌ക ഗൊറാഡിയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചൊരു ചിത്രം നോക്കൂ. ഭര്‍ത്താവും യോഗ പരിശീലകനുമായ ബ്രെന്റ് ഗോബ്‌ളുമൊത്തുള്ള യോഗ പോസിന്റെ ചിത്രമാണ് ആഷ്‌ക പങ്കുവച്ചിരിക്കുന്നത്. ആഷ്‌കയുടെ അവിശ്വസനീയമായ മെയ്വഴക്കത്തിന് നിരവധി ആരാധകരാണ് അഭിനന്ദനം അറിയിക്കുന്നത്. 

 

 

ശരീരത്തിനെ 'ബാലന്‍സ്' ചെയ്ത് ചെയ്യുന്ന 'അക്രോബാറ്റിക്‌സ്' എന്ന സവിശേഷമായ പെര്‍ഫോമിംഗ് രീതിയും യോഗയും കൂട്ടിയോജിപ്പിച്ചുള്ള പോസാണ് ആഷ്‌ക അവലംബിച്ചിരിക്കുന്നത്. സാധാരണഗതിയില്‍ രംഗാവിഷ്‌കാരങ്ങള്‍, പ്രത്യേക കായിക ഇനങ്ങള്‍, കളരി പോലുള്ള അഭ്യാസങ്ങള്‍ എന്നിവയിലെല്ലാമാണ് 'അക്രോബാറ്റിക്‌സ്' പ്രയോഗിക്കപ്പെടുന്നത്. ഇത് യോഗയുമായി സമ്മേളിപ്പിക്കുന്നത് മികച്ചൊരു അനുഭവമാണ് നല്‍കുന്നത്. 

 

 

നടിയും ടെലിവിഷന്‍ താരവുമായെല്ലാം തിളങ്ങിയെങ്കിലും ഇപ്പോള്‍ ബിസിനസിലാണ് ആഷ്‌കയുടെ ശ്രദ്ധ. സ്വന്തമായി ഒരു കോസ്‌മെറ്റിക്‌സ് ബ്രാന്‍ഡ് കൊണ്ടുപോവുകയാണ് നിലവില്‍ ആഷ്‌ക. തനിക്ക് നേരത്തേ ബിസിനസില്‍ താല്‍പര്യമുണ്ടായിരുന്നുവെന്നും അഭിനയിത്തിലേക്ക് എത്തിയപ്പോഴും ആ താല്‍പര്യം ഉള്ളില്‍ കിടന്നിരുന്നുവെന്നും ആഷ്‌ക നേരത്തെ ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. 

 

 

ആഷ്‌കയുടെ പങ്കാളിയായ ബ്രെന്റ് ആകട്ടെ 'പീസ് ഓഫ് ബ്ലൂ യോഗ' എന്ന യോഗ കേന്ദ്രം നടത്തിവരികയാണ്. ഇരുവരും ഗോവയിലാണ് താമസം. സോഷ്യല്‍ മീഡിയയിലൂടെ പ്രധാനമായും യോഗ എങ്ങനെയാണ് ജീവിതരീതിയായി തന്നെ മാറുക എന്ന സന്ദേശമാണ് ആഷ്‌ക പങ്കുവയ്ക്കാറുള്ളത്. ഇത്തരത്തില്‍ ശ്രദ്ധേയമായ പല ചിത്രങ്ങളും വീഡിയോകളുമെല്ലാം ആഷ്‌ക ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
 

 

Also Read:-സ്വിമ്മിങ് പൂളിനരികിൽ ഇരുന്ന് യോഗ ചെയ്യുന്ന പൂജ ബത്ര; ചിത്രം വൈറല്‍...
 

Follow Us:
Download App:
  • android
  • ios