അമ്മയുടെ 25 വർഷം പഴക്കമുള്ള സ്കർട്ട് ധരിച്ചുള്ള ഫോട്ടോ ആണ് അനിഖ പങ്കുവച്ചത്. മൈലാഞ്ചിയിടൽ ചടങ്ങിന് അനിഖയുടെ അമ്മ ഉപയോഗിച്ച സ്കർട്ട് ആണിത്. 

ബാലതാരമായെത്തി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമായ അനിഖ സുരേന്ദ്രന്‍. മലയാളത്തിന് പുറമേ മറ്റ് ഭാഷാ ചിത്രങ്ങളിലും തന്റേതായ സ്ഥാനം സ്വന്തമാക്കാൻ അനിഖയ്ക്ക് സാധിച്ചു. ഇപ്പോഴിതാ അനിഖ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അമ്മയുടെ 25 വർഷം പഴക്കമുള്ള സ്കർട്ട് ധരിച്ചുള്ള ഫോട്ടോ ആണ് അനിഖ പങ്കുവച്ചത്. മൈലാഞ്ചിയിടൽ ചടങ്ങിന് അനിഖയുടെ അമ്മ ഉപയോഗിച്ച സ്കർട്ട് ആണിത്. 

‘‘ഇതെന്റെ അമ്മ മെഹന്തിക്ക് അണിഞ്ഞ സ്കർട്ട് ആണ്. 25 വർഷം പഴക്കമുണ്ട്. അന്നത്തെ മൈലാഞ്ചിയുടെ കറ ഇപ്പോഴും ഇതിലുണ്ട്’’- ചിത്രത്തോടൊപ്പം അനിഖ കുറിച്ചു.

View post on Instagram

ലൈറ്റ് യെല്ലോ നിറത്തിലുള്ള ലോങ് സ്കർട്ട് ആണ് താരം ധരിച്ചിരിക്കുന്നത്. ഇതോടൊപ്പം ഒരു പിങ്ക് ടോപ്പ് ആണ് പെയർ ചെയ്തത്. 

Also Read: ഹൃദയത്തിന് ബ്രൊക്കോളി സൂപ്പ്, ആത്മാവിന് ഗാർലിക് ബ്രെഡ്; പോസ്റ്റുമായി അഹാന കൃഷ്ണ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona