ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങള്‍ എല്ലാവരും ഫിറ്റ്നസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ജിമ്മുകള്‍ ഇല്ലാത്തതുകൊണ്ട്  എല്ലാവരും വീടുകളില്‍ തന്നെയാണ് വര്‍ക്കൗട്ട് ചെയ്യുന്നത്. അതിന്‍റെ വീഡിയോകളും ചിത്രങ്ങളും പലരും ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ മലയാളത്തിന്‍റെ പ്രിയ നടി ഭാവനയുടെ വര്‍ക്കൗട്ട് വീഡിയോ ആണ് കുറച്ചുദിവസമായി സോഷ്യല്‍ മീഡിയയില്‍  വൈറലായിരിക്കുന്നത്. ഭാവന തന്നെയാണ് പഴയ വീഡിയോകള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.

 

വര്‍ക്കൗട്ട് ചെയ്യുന്നതില്‍ ഒരു വിട്ടുവീഴ്ചയുമില്ല എന്നാണ് താരം വീഡിയോകള്‍ പങ്കുവച്ച് പറയുന്നത്. ഒപ്പം ജിമ്മില്‍ പോകുന്നത് മിസ് ചെയ്യുന്നു എന്നും താരം കുറിച്ചു.  ഭര്‍ത്താവ് നവീനുമൊപ്പം ഇപ്പോള്‍ ബംഗളൂരുവിലാണ് താരം താമസിക്കുന്നത്. 

Also Read: നടുവേദനയുണ്ടോ? പരിഹാരവുമായി ശില്‍പ ഷെട്ടി; വീഡിയോ...