58 കിലോഗ്രാം ഭാരമുള്ള ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങൾ എസ്തർ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഗൗൺ നിർമിക്കാൻ 30 ദിവസം വേണ്ടിവന്നു എന്നും എസ്തർ  കുറിപ്പില്‍ പറയുന്നു. 

ജീത്തു ജോസഫിന്‍റെ 'ദൃശ്യം' എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തർ അനിൽ. ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രം അത്രയേറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തർ, തന്‍റെ ചിത്രങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

58 കിലോഗ്രാം ഭാരമുള്ള ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങൾ എസ്തർ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഗൗൺ തയ്യാറാക്കാന്‍ 30 ദിവസം വേണ്ടിവന്നു എന്നും എസ്തർ കുറിപ്പില്‍ പറയുന്നു. 

View post on Instagram

‘‘58 കിലോ ഭാരമുള്ള ഒരു ഗൗൺ ആണ് ഞാൻ ധരിച്ചിരിക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കുമോ? അതായത് എന്‍റെ ഭാരമായ 44 കിലോയേക്കാൾ കൂടുതൽ? അവർ ഈ ഗൗൺ റൂമിലേയ്ക്ക് കൊണ്ടുവന്നപ്പോൾ ഞാൻ വായ തുറന്നു പോയി. ശരിക്കും ആദ്യ കാഴ്ചയില്‍തന്നെ ഞാന്‍ അമ്പരന്നു. ഈ ഗൗൺ തയ്യാറാക്കാന്‍ 30 ദിവസങ്ങൾ വേണ്ടി വന്നു. ഒരുപാട് പാഷനും സ്നേഹവും ഇതിന്‍റെ നിർമാണത്തിലുണ്ടെന്ന് എനിക്കുറപ്പാണ്. മനേഷ്, രമ്യ..ഇത് മഹത്തായ വർക്ക് ആണ്’’- എസ്തർ കുറിച്ചു. 

View post on Instagram

ഡമൻസ് ഡിസൈൻസ് ആണ് ഈ മനോഹരമായ ഗൗൺ ഒരുക്കിയത്. ജോ അടൂർ മേക്കപ്പും അരുൺ ദേവ് സ്റ്റൈലിങ്ങും ചെയ്തിരിക്കുന്നു. 

View post on Instagram
View post on Instagram
View post on Instagram

Also Read: വിന്‍റേജ് യെല്ലോയും മുല്ലമൊട്ടും; മനോഹരിയായി നമിത പ്രമോദ്; ചിത്രങ്ങള്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona