മോഹന്‍ലാലിന്‍റെ ദൃശ്യത്തിലൂടെയാണ് തെന്നിന്ത്യ മുഴുവൻ എസ്തർ എന്ന നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 

ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് എസ്തര്‍. 'നല്ലവൻ' എന്ന സിനിമയിൽ മൈഥിലിയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് എസ്തര്‍ സിനിമാഅഭിനയ രംഗത്തേക്ക് കടന്നുവന്നത്. ഇന്ന് തിരക്കുള്ള നായികയായി എസ്തര്‍ മാറിയിരിക്കുന്നു. 

സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്‍റെ ചിത്രങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

View post on Instagram

മഞ്ഞ നിറത്തിലുളള ടോപ്പിലാണ് താരം. ചിത്രങ്ങള്‍ എസ്തര്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

സന്തോഷത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമായ മഞ്ഞ നിറം എസ്തറിന് വളരെ അധികം യോജിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. മുൻപ് മഞ്ഞ നിറത്തിലുള്ള സാരിയിലും താരം ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

മഞ്ഞ സാരിയോടൊപ്പം വൈറ്റ് ബ്ലൌസും കഴുത്തിലൊരു പച്ച ചോക്കറുമാണ് താരം അന്ന് ധരിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ മഞ്ഞ ടോപ്പിൽ സുന്ദരിയായി നടി എത്തിയിരിക്കുന്നത്.

View post on Instagram
View post on Instagram

മോഹന്‍ലാലിന്റെ ദൃശ്യത്തിലൂടെയാണ് തെന്നിന്ത്യമുഴുവൻ എസ്തർ എന്ന നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. എസ്തറിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തര്‍ തന്നെയായിരുന്നു താരം.
 ഷെയ്ന്‍ നിഗത്തിന്‍റെ നായികയായി 'ഓള്' എന്ന ചിത്രത്തിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: നായികമാരും അവരുടെ ഓമനമൃഗങ്ങളും; ചിത്രങ്ങള്‍...