സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തമന്നയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഏറെ ആരാധകരുളള തെന്നിന്ത്യന്‍ നടിയാണ് തമന്ന. തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍നിരനായികയായി ഉയര്‍ന്ന തമന്ന മലയാളികള്‍ക്കും ഏറേ ഇഷ്ടമുള്ള നടിയാണ്. 

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തമന്നയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ലാവണ്ടർ നിറത്തിലുള്ള പ്രീ സ്റ്റിച്ചഡ് ഫ്ലീറ്റ് സാരിയിലാണ് ഇത്തവണ തമന്ന തിളങ്ങിയത്.

View post on Instagram

ചിത്രങ്ങള്‍ തമന്ന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഡിസൈനർ അമിത് അഗർവാളാണ് തമന്നയ്ക്കായി ഈ സാരി ഒരുക്കിയത്. മെറ്റാലിക് ടേപ് ബോഡീസ് ആണ് സാരിയുടെ പ്രത്യേകത. 62,500 രൂപയാണ് സാരിയുടെ വില. 

Also Read: റിപ്പ്ഡ് ഡെനിം ജാക്കറ്റ് ധരിച്ച് ഉർഫി ജാവേദ്; ട്രോളി സോഷ്യല്‍ മീഡിയ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona