വരന്‍ വക്കീലാണ്. വരന്‍റെ പ്രായം 37 വയസ്സ്. യോഗ ചെയ്യുന്ന സുന്ദരൻ എന്ന് പ്രത്യേകം പറയുന്നുണ്ട്. വീട്ടില്‍ ഹോഴ്സ് കാര്‍ ഒക്കെയുണ്ടത്രേ.  

വധൂവരന്മാരെ തേടിയുള്ള പരസ്യങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. വരന് വേണ്ടിയോ വധുവിന് വേണ്ടിയോ നിരത്തുന്ന യോഗ്യതകളുടെ പേരിലാവും പലപ്പോഴും വിവാഹ ആലോചനകള്‍ക്കായുള്ള പരസ്യങ്ങള്‍ വൈറലാകുന്നത്. അത്തരത്തിലൊരു പരസ്യമാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. 

വധുവിനെ തേടിയാണ് പരസ്യം. വരന്‍ വക്കീലാണ്. വരന്‍റെ പ്രായം 37 വയസ്സ്. പെണ്ണ് കാണാൻ സുന്ദരിയായിരിക്കണം, മെലിഞ്ഞിരിക്കണം, ഉയരം ഉണ്ടാകണം. അതുമാത്രം പോരാ, സോഷ്യൽ മീഡിയയ്ക്ക് അടിമയാകാന്‍ പാടില്ല.

യോഗ ചെയ്യുന്ന സുന്ദരൻ എന്ന് പ്രത്യേകം പറയുന്നുണ്ട്. ഹൈക്കോടതിയിലെ വക്കീൽ പണി കൂടാതെ ഗവേഷകൻ കൂടിയാണ്. വീട്ടില്‍ ഹോഴ്സ് കാര്‍ ഒക്കെയുണ്ടത്രേ. 

Scroll to load tweet…

ഐഎഎസ് ഉദ്യോഗസ്ഥനായ നിതിൻ സംഗ്വാൻ ആണ് ഈ പരസ്യം തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഭാവി വധൂവരന്മാരുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞാണ് ട്വീറ്റ്. ട്വീറ്റ് വൈറലായത്തോടെ രസകരമായ മീമുകളും മറുപടി ട്വീറ്റുകളും എത്തുകയും ചെയ്തു. 

Also Read: 'വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്'; വിവാഹ പരസ്യത്തില്‍ പുതിയ ട്രെന്‍ഡ്...