Asianet News MalayalamAsianet News Malayalam

Hair Care| ആരോഗ്യമുള്ള തലമുടിക്കായി കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

തലമുടി തഴച്ച് വളരാൻ പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിക്ക് ആവശ്യമാണ്. 

add these foods for healthy hair
Author
Thiruvananthapuram, First Published Nov 21, 2021, 9:19 PM IST

ആരോഗ്യമുള്ള തലമുടി (hair) ആഗ്രഹിക്കാത്തവരുണ്ടാകില്ല. തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. തലമുടി ആരോഗ്യത്തോടെ വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തില്‍ (food) തന്നെയാണ്. 

തലമുടി തഴച്ച് വളരാൻ പോഷക​ഗുണമുള്ള ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ, ശരിയായ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകമാണ്. 

തലമുടി വളരാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ മുട്ടയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ വളർച്ചയ്ക്ക് സഹായകമായ ബയോട്ടിൻ എന്ന ഘടകം ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. കൂടാതെ ഇവ പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. തലമുടിയുടെ ആരോഗ്യത്തിന് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. അതിനാല്‍ മുട്ട കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. 

രണ്ട്...

ഇലക്കറികൾ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികൾ  തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. ഇലക്കറികളില്‍ വളരെ പ്രാധാന്യം അർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ഇതില്‍ പാലക് ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

മൂന്ന്...

മത്സ്യം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാന്‍ ശ്രദ്ധിക്കണം. സാല്‍മണ്‍, അയല, മത്തി തുടങ്ങിയവയില്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നത്. 

നാല്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ, സിങ്ക് തുടങ്ങിയവ അടങ്ങിയ വാള്‍നട്സ്, ബദാം, കശുവണ്ടി തുടങ്ങിയ നട്സുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.

അഞ്ച്...

ചെറുപയര്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചെറുപയറിൽ അയണിന്റെ അളവ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൂടാതെ പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, തുടങ്ങിയ അവശ്യ പോഷകങ്ങളും ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലമുടിയുടെ വളർച്ചയ്ക്ക് ഏറേ നല്ലതാണ്. 

ആറ്...

ഫ്ലാക്സ് സീഡ്, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയ വിവിധ തരം വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ തലമുടിയുടെ ആരോഗ്യത്തിനും തലമുടി വളരാനും സഹായിക്കും.

Also Read: തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ ആൽമണ്ട് ഓയിൽ ഇങ്ങനെ ഉപയോഗിക്കാം...

Follow Us:
Download App:
  • android
  • ios