ചുണ്ടിന് ചേരുന്ന ലിപ്സ്റ്റിക്ക് ഏതെന്ന് തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും ജാസ്പ്പറിന് അതൊരു പ്രശ്നമേയല്ല. 

ചുണ്ടിന് ചേരുന്ന ലിപ്സ്റ്റിക്ക് ഏതെന്ന് തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും ജാസ്പ്പറിന് അതൊരു പ്രശ്നമേയല്ല. ഓസ്ട്രേലിയയിലെ ജെനി എന്ന യുവതിയുടെ വളര്‍ത്തുനായ തനിക്ക് ചേരുന്ന ലിപ്സ്റ്റിക് തന്നെയാണ് ഇടുന്നത്. 

വളര്‍ത്തുനായായ ജാസ്പ്പര്‍ തന്‍റെ ലിപ്സ്റ്റിക് എടുത്തിട്ടതിന്‍റെ ചിത്രങ്ങള്‍ ജെനി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. പിങ്ക് നിറത്തിലുളള ലിപ്സ്ര്റിക് ജാസ്പ്പര്‍ തന്‍റെ ചുണ്ടില്‍ മാത്രമല്ല, കാലിലെ നഖത്തിലും ഇട്ടിട്ടുണ്ട്. ജെനി തന്‍റെ മേക്കപ്പ് സാധനങ്ങള്‍ സൂക്ഷിക്കുന്നതില്‍ കുറച്ച് കൂടി കരുതല്‍ വേണമെന്ന് സാരം. 

Scroll to load tweet…