തന്‍റെ ഉടമസ്ഥയുടെ കയ്യില്‍ സുഖമായി കിടന്നുറങ്ങുന്ന നായ്ക്കുട്ടിയോടാണ് തത്തയുടെ വാത്സ്യം. യുഎസ് സ്വദേശിയായ  വെൻഡി മാരി ആണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്. 

വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളും പക്ഷികളും ഉടമസ്ഥരോട് കാണിക്കുന്ന സ്‌നേഹവും കരുതലും പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ഇവിടെയിതാ ഒരു തത്തയുടെ മനോഹരമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെള്ള നിറത്തിലുള്ള തത്ത ആദ്യമായി കണ്ട നായ്ക്കുട്ടിയോട് 'ഐ ലവ് യു' എന്ന് പറയുന്നതാണ് ദൃശ്യം.

തന്‍റെ ഉടമസ്ഥയുടെ കയ്യില്‍ സുഖമായി കിടന്നുറങ്ങുന്ന നായ്ക്കുട്ടിയോടാണ് തത്തയുടെ വാത്സ്യം. യുഎസ് സ്വദേശിയായ വെൻഡി മാരി ആണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്. തന്‍റെ വളർത്തു മൃഗങ്ങളെക്കുറിച്ച് പതിവായി പോസ്റ്റ് ചെയ്യാറുണ്ട് വെൻഡി. ഈ വീഡിയോ ആരംഭിക്കുന്നത് വെൻഡി തന്റെ 'സ്വീറ്റ് പീ' എന്ന് പേരുള്ള തത്തയെ നായ്ക്കുട്ടിക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ്. ആ സമയത്ത് തത്ത തന്റെ കാല് കൊണ്ട് നായ്ക്കുട്ടിയുടെ തലയിൽ സ്നേഹത്തോടെ തഴുകുന്നതും വീഡിയോയിൽ കാണാം.

View post on Instagram

ശേഷം വെൻഡി തത്തയോട് നായ്ക്കുട്ടിയെ ഇഷ്ടമാണെന്ന് പറയാൻ പറയുന്നു. ഉടന്‍ തന്നെ തത്ത 'ഐ ലവ് യു' എന്ന് പറയുന്നതും കേൾക്കാം. 'സ്വീറ്റ് പീ പുതിയ നായ്ക്കുട്ടിയെ ആദ്യമായി കണ്ടുമുട്ടുന്നു' - വീഡിയോ പങ്കുവച്ചുകൊണ്ട് വെൻഡി കുറിച്ചു. രസകരമായ കമന്‍റുകളുമായി സൈബര്‍ ലോകം വീഡിയോ ഏറ്റെടുക്കുകയും ചെയ്തു. 

Also Read: മണലില്‍ പാകം ചെയ്‌തെടുത്ത കിടിലന്‍ 'ഐറ്റം'; വൈറലായി വീഡിയോ...