Asianet News MalayalamAsianet News Malayalam

ഭർത്താവ്, കാമുകൻ, ആങ്ങള ഈ മൂന്ന് കൂട്ടരോടും ഡ്രൈവിംഗ് പഠിപ്പിക്കാൻ ആവശ്യപ്പെടരുത്; കുറിപ്പ് വായിക്കാം

ആദ്യമൊക്കെ അൽപം പ്രയാസമാണെങ്കിലും ഒന്ന് മനസ് വച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് നിഷ്പ്രയാസം വളയം കൈപ്പിടിയിലൊതുക്കാമെന്ന് അഡ്വ. ഷാനിബ അലി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

Adv Shaniba Ali face book post about woman driving tips
Author
Trivandrum, First Published Sep 26, 2020, 5:30 PM IST

ഇന്ന് മിക്ക സ്ത്രീകളും ഡ്രൈവിംഗ് പഠിച്ച് ലെെസൻസ് എടുക്കുന്നുണ്ട്. എന്നാൽ പഠിച്ച ശേഷം തിരക്കുള്ള റോഡിൽ വാഹനം ഓടിക്കാൻ മിക്ക സ്ത്രീകൾക്കും പേടിയാണ്. ഒരുപക്ഷേ, വണ്ടി എവിടെയെങ്കിലും ഇടിക്കുമോ, ആരെങ്കിലും കളിയാക്കുമോ എന്നൊക്കെയുള്ള പേടിയാകാം മിക്ക സ്ത്രീകൾക്കും. ആദ്യമൊക്കെ അൽപം പ്രയാസമാണെങ്കിലും ഒന്ന് മനസ് വച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് നിഷ്പ്രയാസം വളയം കൈപ്പിടിയിലൊതുക്കാമെന്ന് അഡ്വ. ഷാനിബ അലി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സ്ത്രീകൾ ഡ്രൈവിംഗ് പഠിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണെന്നും ഷാനിബ കുറിച്ചു.

അഡ്വ. ഷാനിബ അലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...

ഡ്രൈവിംഗ് അറിയാത്ത പെൺകുട്ടികൾ /സ്ത്രീകൾ ആരെങ്കിലും ഉണ്ടെങ്കിൽ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണം.  ഡ്രൈവ് ചെയ്യാത്ത ആമ്പിള്ളേരെ കാണുമ്പോൾ നമ്മൾ മുഖം ചുളിക്കുന്നപോലെ തന്നെ ,  അത്രമേൽ അത്യാവശ്യമായൊരു സ്കിൽ തന്നെയാണ് ഡ്രൈവിംഗ്. 
ഏറ്റവും സേഫ് ആയി വണ്ടിയോടിക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾ ആണെന്ന് തോന്നാറുണ്ട്. 
എറണാകുളത്തൊഴികെ വേറെ എവിടേം റോഡിൽ ഇത്രേം സ്ത്രീകളെ കാണാറുമില്ല. 
ഇനി അങ്ങോട്ട് ഡ്രൈവിംഗ് പഠിക്കാൻ പോകുന്ന,  അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിട്ടും പേടിച്ചു വണ്ടിയെടുക്കാതെ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് വേണ്ടി കുറച്ചു tips പറയാം 
1. ലോൺ എടുത്തിട്ടായാലും കാർ/ സ്കൂട്ടർ സ്വന്തം പൈസക്ക് മേടിക്കുക 
(റോഡിൽ ചെളിയാണ്,  ടയറു തേയും,  വര വീഴും തുടങ്ങിയ നായ്ക്കുരണ effect ഇൽ നിന്നും രക്ഷനേടാനും ഓ സാരമില്ലെന്നേ എന്ന് തള്ളാനും ഇത് ഉപകരിക്കും ) ...
2. നീ ഓടിച്ചാൽ ശരിയാകില്ല എന്ന് ആര് പറഞ്ഞാലും ഒന്നോടിച്ചു നോക്കട്ടെ എന്നും പറഞ്ഞങ്ങട് ഓടിക്യ. ബാക്കിയൊക്കെ പിന്നെ ...
3. കാർ ഡ്രൈവ് ചെയ്യുമ്പോൾ തൊട്ടടുത്തിരുന്നു യ്യോ കുഴി,  ദേ വളവ്,  right ഒടിക്ക്,  left തിരിക്ക്,  ന്നൊക്കെ കമന്ററി നടത്തുന്നവരെ അടുത്ത വളവിൽ ഡോർ തുറന്നു ഉന്തിയിട്ടേക്കുക ...
4. പിന്നിൽ നിന്നു എത്ര സൗണ്ടിൽ ഹോൺ അടിച്ചാലും വാവ് നൈസ് റോഡ് ന്നും പറഞ്ഞു പോണ സ്പീഡിൽ തന്നെ അങ്ങ് പോകണം,  unless its an  emergency.  റോഡ് നമ്മൾടേം അവരടേം അപ്പന്റെ വകയല്ലല്ലോ. .
5. ഈ പെണ്ണുങ്ങൾ ഓരോന്ന് റോഡിൽ ഇറങ്ങി ബ്ലോക്കാക്കും 
ആരേലും സ്ലോ ആയി പോണത് കാണുമ്പോൾ അത് പെണ്ണായിരിക്കും 
എന്നൊക്കെ ചൊറിയണവരെ ജന്മത്തു വണ്ടീൽ കേറ്റരുത്.  Bloody ഗ്രാമവാസിസ് ...
6. ആദ്യത്തെ ഒരു മൂന്നു മാസം നല്ല തെറിവിളി കേൾക്കും.  വീട്ടാര് മൊത്തം തുമ്മും.  പ്രത്യേകിച്ച് കാർ ആണെങ്കിൽ. 
പക്ഷെ തളരരുത് രാമൻ കുട്ടീ തളരരുത്. ...
7. ഭർത്താവ്,  കാമുകൻ,  ആങ്ങള,  ഈ മൂന്നു കൂട്ടരോടും പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത്. 
പിന്നെ നിങ്ങൾ ജന്മത്തു സ്റ്റിയറിംഗ് തൊടില്ല. 
(വല്ലോരുടേം ഭർത്താവോ കാമുകനോ ആങ്ങളയോ ഒക്കെ ആണേൽ പൊളിക്കും. 
അവരുടെ ക്ഷമ ആണ് മക്കളേ ക്ഷമ )
8. റിവേഴ്‌സ്,  പാർക്കിംഗ് തുടങ്ങിയ ടാസ്ക് കൾക്കൊക്കെ ഒരു നാണോം ഇല്ലാതെ പര സഹായം തേടുക. 
പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മൂന്നാലുപേർ എല്ലാ junction ലും കാണും. 
എല്ലാം അവർ നോക്കിക്കോളും. 
നമ്മൾ സ്റ്റിയറിംഗ് പിടിച്ചു ഇരുന്നാൽ മതി. ..
9. ഒരു കാര്യോമില്ലാതെ പെണ്ണാണെന്ന് കണ്ട് ചൊറിയണ ആൾക്കാരെ ഗ്ലാസ് കേറ്റി ട്ട് അറിയാവുന്ന തെറി ഒക്കെ വിളിച്ചോ.  നല്ല സമാധാനം കിട്ടും.
എന്തൊക്കെ പറഞ്ഞാലും തന്നെ ഡ്രൈവ് ചെയ്യുമ്പോ കിട്ടുന്ന കോൺഫിഡൻസ് വേറെ ലെവൽ ആണ്.  
അതോണ്ട് എല്ലാരും അതങ്ങട് പഠിക്കണം. 
റോഡിൽ നിറയെ പെണ്ണുങ്ങളുള്ള ഒരു കിനാശ്ശേരി ആണെന്റെ സ്വപ്നം 
എന്ന് സിഗ്നലിൽ ഇരുന്നു ഡാൻസ് കളിക്കുന്ന,  ഓവർ ടേക്ക് ചെയ്യുന്നോരെ തിരിച്ചു ഓവർ ടേക്ക് ചെയ്തിട് കൊഞ്ഞനം കുത്തി കാണിക്കുന്ന, 
Right ഇൻഡിക്കേറ്റർ ഇട്ടു ലെഫ്റ്റിലേക്ക് ടേൺ ചെയ്യുന്ന പാവം പാവം പെൺകുട്ടി....

അച്ഛനൊപ്പം പാട്ടുപാടുന്ന കുട്ടി; മനോഹരമെന്ന് സൈബര്‍ ലോകം...


 

Follow Us:
Download App:
  • android
  • ios