ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ തിരിച്ചിരിക്കുകയാണ് മലയാളത്തിന്‍റെ യുവ നടി അഹാന കൃഷ്ണ. സമൂഹമാധ്യമങ്ങളില്‍ വളരെ അധികം സജ്ജീവമായ താരം അടുത്തിടെയായി നിരന്തരം തന്‍റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുമുണ്ട്. 

ഫിറ്റ്‌നസിന്‍റെ (Fitness) കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക താരങ്ങളും. ബോളിവുഡില്‍ മല്ലിക അറോറ മുതല്‍ ജാന്‍വി കപൂര്‍ വരെ ജിമ്മില്‍ (Gym) മുടങ്ങാതെ വർക്കൗട്ട് (Workout) ചെയ്യുന്നവരാണ്. താരങ്ങള്‍ തങ്ങളുടെ 'ജിം ചിത്രങ്ങള്‍' സമൂഹമാധ്യമങ്ങിലൂടെ (social media) പങ്കുവയ്ക്കുന്നതും ഇപ്പോള്‍ ട്രെന്‍ഡാണ്.

അത്തരത്തില്‍ ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ തിരിച്ചിരിക്കുകയാണ് മലയാളത്തിന്‍റെ യുവ നടി അഹാന കൃഷ്ണയും (Ahaana Krishna). സമൂഹമാധ്യമങ്ങളില്‍ വളരെ അധികം സജ്ജീവമായ താരം അടുത്തിടെയായി നിരന്തരം തന്‍റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുമുണ്ട്. 

അത്തരത്തില്‍ അഹാന പങ്കുവച്ച പുത്തന്‍ വര്‍ക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അമ്മ സിന്ധു കൃഷ്ണയും തനിക്കൊപ്പം വർക്കൗട്ടിൽ പങ്കുചേർന്ന സന്തോഷമാണ് അഹാന പങ്കുവച്ചത്. 

അമ്മയും തന്നോടൊപ്പം വർക്കൗട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെ അഹാന ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ചിത്രത്തില്‍ അഹാനയോടൊപ്പം 50കാരിയായ സിന്ധുവിനെയും കാണാം. അഹാനയുടെ സഹോദരിമാരായ ദിയാ കൃഷ്ണ, ഇഷാനി കൃഷ്ണ എന്നിവരും ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധപുലർത്തുന്നവരാണ്. 

View post on Instagram

Also Read: കൊവിഡ് വിശ്രമത്തിനു ശേഷം വീണ്ടും വർക്കൗട്ടുകളിലേക്ക്; ചിത്രങ്ങളുമായി റിമ കല്ലിങ്കൽ