അമ്മയുടെ വഴിയേ സഞ്ചരിച്ച് എയര്‍ ഹോസ്റ്റസായി ജോലി നേടിയിരിക്കുകയാണ് നബിറ. എന്നാല്‍ അമ്മയ്ക്കൊപ്പം ഒരുമിച്ച് ഫ്ളൈറ്റില്‍ ജോലി ചെയ്യാൻ ഇവര്‍ക്ക് ഇതുവരെ അവസരം ലഭിച്ചിരുന്നില്ലത്രേ

പതിവായി സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ പലതും പക്ഷേ, കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കിയെടുക്കുന്നവ ആയിരിക്കും. എന്നാല്‍ കാഴ്ചക്കാരുടെ മനസിനെ ഏതെങ്കിലും വിധത്തില്‍ സ്പര്‍ശിക്കുന്ന ഉള്ളടക്കമാണെങ്കില്‍ തീര്‍ച്ചയായും വീഡിയോകള്‍ വലിയ രീതിയില്‍ ശ്രദ്ധ നേടുക തന്നെ ചെയ്യും.

അത്തരത്തില്‍ ഇന്നലെ, മാതൃദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഇൻഡിഗോ എയര്‍ലൈൻസിന്‍റെ ഫ്ളൈറ്റിനകത്ത് ഒരു എയര്‍ ഹോസ്റ്റസ് നടത്തിയ അനൗണ്‍സ്‍മെന്‍റാണ് വീഡിയോയില്‍ കാണുന്നത്.

മറ്റൊന്നുമല്ല, മാതൃദിനത്തില്‍ എയര്‍ ഹോസ്റ്റസായ അമ്മയ്ക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷമാണ് നബിറ സാഷ്മി എന്ന യുവതി പങ്കുവച്ചിരിക്കുന്നത്. മാതാപിതാക്കള്‍ മക്കള്‍ക്ക് പ്രചോദനവും മാതൃകയും ആയി മാറുന്നത് ശരിക്കും സന്തോഷകരമായ കാര്യമാണ്. മാതാപിതാക്കളുടെ അതേ പ്രൊഫഷനിലേക്ക് മക്കളെത്തുന്നത് ഇങ്ങനെയൊരു കൗതുകകരമായ കാഴ്ചയാണ്.

സമാനമായ രീതിയില്‍ അമ്മയുടെ വഴിയേ സഞ്ചരിച്ച് എയര്‍ ഹോസ്റ്റസായി ജോലി നേടിയിരിക്കുകയാണ് നബിറ. എന്നാല്‍ അമ്മയ്ക്കൊപ്പം ഒരുമിച്ച് ഫ്ളൈറ്റില്‍ ജോലി ചെയ്യാൻ ഇവര്‍ക്ക് ഇതുവരെ അവസരം ലഭിച്ചിരുന്നില്ലത്രേ. മാതൃദിനത്തില്‍ ഈ അമൂല്യമായ അനുഭവം കൂടി ലഭിച്ചതോടെ ഏറെ സന്തോഷത്തിലാണ് ഇവര്‍.

ഫ്ളൈറ്റിലെ യാത്രക്കാരുമായി ഈ സന്തോഷം അനൗണ്‍സ്മെന്‍റിലൂടെ പങ്കിടുന്ന നബിറയെ ആണ് ഇൻഡിഗോ എയര്‍ലൈൻസിന്‍റെ വീഡിയോയില്‍ കാണുന്നത്. അമ്മയ്ക്കൊപ്പം ഒരുമിച്ച് ജോലി ചെയ്യാൻ- അതും മാതൃദിനത്തില്‍ കഴിഞ്ഞതിന്‍റെ നിറവ് തന്നെയാണ് നബിറയുടെ വാക്കുകളിലുള്ളത്. ഇത് കേട്ട് അടുത്ത് തന്നെ നില്‍ക്കുന്ന അമ്മ സന്തോഷം കൊണ്ട് വിതുമ്പുന്നതും കണ്ണ് തുടയ്ക്കുന്നതും മകളുടെ കവിളില്‍ ചുംബനം നല്‍കുന്നതുമെല്ലാം മനസിനെ തൊടുന്ന കാഴ്ചകളായി. 

ഒപ്പം തന്നെ സ്ത്രീകള്‍ക്ക്- പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നൊരു രംഗം കൂടിയാണിതെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റില്‍ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് മാതൃദിനത്തില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- സ്വന്തം ശരീരഭാഗം പാകം ചെയ്ത് കഴിച്ചുവെന്ന് ഇൻഫ്ളുവൻസര്‍; ഞെട്ടലോടെ ഇവരുടെ ഫോളോവേഴ്സ്...

Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News