72–ാം കാൻ ചലച്ചിത്ര മേളയുടെ വിശേഷങ്ങളാണ് കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. ദീപിക പദുകോണും പ്രിയങ്ക ചോപ്രയും കങ്കണയും സോനം കപൂറും ഒക്കെ വാര്‍ത്തയില്‍ ഇടംനേടിയിരുന്നു. അതില്‍ ദീപികയുടെ പല തരത്തലുളള ലുക്കും വസ്ത്രങ്ങളും ആരാധകരുടെ പ്രശംസ ഏറെ നേടിയെടുത്തു. ഇപ്പോഴിതാ ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ കാന്‍ വിശേഷങ്ങളും വരുന്നുണ്ട്. 

കാൻ ചലച്ചിത്രമേളയിൽ ഒരു മത്സ്യകന്യകയെപ്പോലെയാണ് ഐശ്വര്യ റായി ബച്ചന്‍ എത്തിയത്. ഡിസൈനർ ജീൻ ലൂയിസ് സബാജിയുടെ, പച്ചയും സ്വർണനിറവും ചേർന്നുള്ള മെറ്റാലിക് ഫിഷ്കട്ട് ഗൗൺ ആരാധകരുടെ മനം കവർന്നെങ്കിലും മകൾ ആരാധ്യയാണ് റെഡ് കാർപ്പറ്റിൽ കൗതുകമായത്. കൈയിൽ തൂങ്ങിയാടിയും വേദിയിലുള്ളവർക്ക് പുഞ്ചിരി സമ്മാനിച്ചും ആരാധ്യ റെഡ് കാർപറ്റില്‍ താരമായി.