മകളുടെ ഒരോ ജന്മദിനത്തിനും അവൾക്കായി മനോഹരമായ ഒരു കുറിപ്പ് അക്ഷയ് കുമാർ എഴുതാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുകെയിലെ ഒരു അമ്യൂസ്‌മെന്റ് പാർക്കിൽ നിതാരയ്ക്കൊപ്പം നടക്കുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു.
മകൾ നിതാരയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ വീഡിയോ പങ്കുവെച്ച് ബോളിവുഡ് നടന്‍ അക്ഷയ് കുമാർ. മകളുടെ കൈ പിടിച്ച് മരുഭൂമിയിലൂടെ നടക്കുന്ന ഒരു വീഡിയോ ആണ് അക്ഷയ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
'എന്‍റെ കൈ പിടിച്ച് നടന്ന കുട്ടിയിൽ നിന്നു സ്വന്തം ഷോപ്പിങ് ബാഗ് പിടിച്ച് നടക്കുന്നവളായി മകൾ വളർന്നു. ഇന്ന് 10 വയസ്സ് തികഞ്ഞു. ഡാഡി നിന്നെ സ്നേഹിക്കുന്നു'- അക്ഷയ് കുറിച്ചു. നിതാരയുടെ പിറന്നാൾ പാർട്ടിയുടെ വിശേഷം പങ്കുവച്ച് അമ്മ ട്വിങ്കിളും ഇൻസ്റ്റഗ്രാമിലെത്തി. പിറന്നാള്‍ പാര്‍ട്ടിയുടെ വീഡിയോകളും ചിത്രങ്ങളുമാണ് ട്വിങ്കിള്‍ പങ്കുവച്ചത്. താരങ്ങളുൾപ്പെടെ നിരവധിപ്പേരാണ് നിതാരയ്ക്ക് പിറന്നാൾ ആശംസകളുമായെത്തിയത്.
മകളുടെ ഒരോ ജന്മദിനത്തിനും അവൾക്കായി മനോഹരമായ ഒരു കുറിപ്പ് അക്ഷയ് കുമാർ എഴുതാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുകെയിലെ ഒരു അമ്യൂസ്‌മെന്റ് പാർക്കിൽ നിതാരയ്ക്കൊപ്പം നടക്കുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. തന്റെ മകളെ ഒരു അമ്യൂസ്‌മെന്റ് പാർക്കിൽ കൊണ്ടുപോയെന്നും അവൾക്കായി രണ്ട് കളിപ്പാട്ടങ്ങൾ വാങ്ങി നല്‍കിയെന്നും അപ്പോൾ മകളുടെ സന്തോഷകരമായ പുഞ്ചിരി കണ്ടപ്പോൾ താൻ ഒരു ഹീറോ ആയതുപോലെ തോന്നിയെന്നുമാണ് അക്ഷയ് അന്ന് ആ വീഡിയോ പങ്കുവച്ച് കുറിച്ചത്.
അക്ഷയ് കുമാറിനും ഭാര്യ ട്വിങ്കിളിനും രണ്ട് കുട്ടികളാണ്, ആരവും നിതാരയും. ആരവിന്റ ഇരുപതാം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു.
