അമേരിക്കൻ സ്വദേശിനിയായ വാലന്‍റീന എന്ന കുരുന്നാണ് വീഡിയോയിലെ താരം. വാലന്‍റീനയ്ക്ക്  പത്ത് മാസം പ്രായമുള്ളപ്പോൾ പകർത്തിയ വീഡിയോയാണിത്. 

ദിവസവും കുട്ടികളുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. കുട്ടികളുടെ കളിയും ചിരിയും കുസൃതിയുമൊക്കെ കാണാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ. നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്‍റെ മുമ്പില്‍ ഭക്ഷണം എത്തിയപ്പോഴുള്ള കുട്ടിയുടെ ഭാവവും ആദ്യമായി ഐസ്ക്രീം കഴിക്കുന്ന കുഞ്ഞിന്‍റെ വീഡിയോയുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടതാണ്. ഇപ്പോഴിതാ ഒരമ്മ തന്‍റെ കുറുമ്പിയായ മകളുമൊത്തുള്ള നിമിഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ആണ് വൈറലാകുന്നത്. 

അമേരിക്കൻ സ്വദേശിനിയായ വാലന്‍റീന എന്ന കുരുന്നാണ് വീഡിയോയിലെ താരം. വാലന്‍റീനയ്ക്ക് പത്ത് മാസം പ്രായമുള്ളപ്പോൾ പകർത്തിയ വീഡിയോയാണിത്. കൈയിൽ കിട്ടിയ ഒരു നോട്ടീസ് ഭക്ഷണമെന്നപോലെ വായിലാക്കാൻ ശ്രമിക്കുകയാണ് ഈ കുരുന്ന്. അതേസമയം, കയ്യിൽ പേപ്പറുമായിരിക്കുന്ന കുഞ്ഞിനോട് അത് കഴിക്കരുതെന്ന് പറയുകയാണ് അമ്മ. സംസാരിച്ചു തുടങ്ങാൻ പ്രായമായില്ലെങ്കിലും അമ്മയോട് ആകാവുന്ന വിധത്തിൽ വാലന്‍റീന തർക്കിക്കുന്നതും വീഡിയോയില്‍ കാണാം. പേപ്പർ തിരികെ കൊടുക്കാൻ ഭാവമില്ലാതെ അത് കയ്യിൽ പിടിച്ച് ശബ്ദങ്ങൾ ഉണ്ടാക്കുന്നുമുണ്ട് ഈ കുറുമ്പി. 

ഒരുതരത്തിലും പേപ്പർ കഴിക്കാൻ അമ്മ സമ്മതിക്കില്ല എന്ന് മനസ്സിലായതോടെ കരയുകയും ചെയ്യുന്നുണ്ട് ഈ കുട്ടി താരം. ശേഷം പേപ്പർ തട്ടിയെടുത്ത് കയ്യിൽ വയ്ക്കാനാണ് ശ്രമം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വൈറലായി മാറുകയും ചെയ്തു. 

View post on Instagram

ആറ് ലക്ഷത്തിനടുത്ത് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. കുഞ്ഞിന്‍റെ ഈ രസകരമായ ഭാവങ്ങള്‍ കണ്ട് ആളുകളും രസകരമായ കമന്‍റുകള്‍ പങ്കുവച്ചു. 

Also Read: 'സ്ത്രീകൾ ഒരിക്കലും ഇങ്ങനെ ചിന്തിക്കരുത്'; സമീറ റെഡ്ഡി പറയുന്നു...