ആലിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ഫാഷന്‍ ലോകത്ത് നല്ല അഭിപ്രായമാണ്.  ഇപ്പോഴിതാ ഓഫീസ് ഡിസൈന്‍ ചെയ്ത വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ആലിയയും ഡിസൈനറും.  

ബോളിവുഡ് താരങ്ങൾക്കിടയിൽ ഏറെ താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ആലിയ ഭട്ട് ഇന്ന്. അഭിനയമികവ് കൊണ്ട് ഏറെ ആരാധകരുളള യുവതാരമായി ആലിയ മാറിക്കഴിഞ്ഞു. ലോക്ക്ഡൗണ്‍ കാലത്തും സമൂഹമാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ ആലിയ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ആലിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ഫാഷന്‍ ലോകത്ത് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ ഓഫീസ് ഡിസൈന്‍ ചെയ്ത വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ആലിയയും ഡിസൈനറും. 

താരം പുതിയതായി സ്വന്തമാക്കിയ ഓഫീസ് സ്‌പേസിനെക്കുറിച്ച് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. ആലിയയുടെ ഹിറ്റ് ചിത്രം 'ഡിയര്‍ സിന്ദഗി'യുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന റുപിന്‍ സുചക് ആണ് ഓഫീസ് ഡിസൈന്‍ ചെയ്തത്. 2800 ചതുരശ്ര അടിയുള്ള ഓഫീസ് ഡിസൈന്‍ ചെയ്തത് മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണെന്ന് റുപിന്‍ പറയുന്നു.

വീടിന്‍റെ ഓരോ മുക്കും ഡിസൈന്‍ ചെയ്തതില്‍ ആലിയയുടെ പങ്കാളിത്തമുണ്ടായിരുന്നു. ആലിയ കണ്ട് തൃപ്തിപ്പെട്ടാല്‍ മാത്രമേ ഡിസൈനുമായി മുന്നോട്ടു പോകുമായിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലേക്കു കടക്കുമ്പോള്‍തന്നെ സന്തോഷം നിറഞ്ഞ അനുഭൂതി തോന്നണമെന്നതായിരുന്നു ആലിയയുടെ ആവശ്യം.

നിരവധി ഗ്രാഫിക് ആര്‍ട്ടുകള്‍ സ്ഥാപിക്കണമെന്നും ആലിയ ആവശ്യപ്പെട്ടിരുന്നു. ബോഹോ ഇന്റീരിയര്‍ ശൈലിയാണ് സ്വീകരിച്ചത്. 'കലയോടും ഡിസൈനിനോടുമുള്ള ആലിയയുടെ താല്‍പര്യം വെളിവാക്കുന്നതാണ് ഈ ഓഫീസ് ഇടം' - റുപിന്‍ പറയുന്നു.

ഓഫീസ് സ്‌പേസ് തന്റെ വ്യക്തിത്വത്തിന്റെ വിപുലീകരണമാണെന്ന് ആലിയ പറയുന്നു. പണമെത്ര ഉണ്ടായാലും അളന്ന് ചിലവാക്കണം എന്ന പക്ഷക്കാരിയാണ് ആലിയ എന്നാണ് ബിടൌണിന്‍റെ സംസാരം. ബജറ്റിനുള്ളില്‍ ജീവിക്കേണ്ടത് എങ്ങനെയെന്ന് തനിക്ക് നന്നായി അറിയാമെന്നും ആലിയ പലപ്പോഴും പറഞ്ഞിട്ടുണ്ട്. 

View post on Instagram

തന്‍റെ സ്വപ്‌നവീടിനെക്കുറിച്ചും ആലിയ മുന്‍പ് മനസ്സുതുറന്നിട്ടുണ്ട്. പര്‍വതങ്ങള്‍ക്ക് മുകളില്‍ ഒരു വീടെന്നതാണ് ഇപ്പോഴത്തെ ആലിയയുടെ വലിയ സ്വപ്‌നം. വൈകാതെ താന്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കുമെന്നും ആലിയ പറയുന്നു. ലണ്ടനില്‍ ഒരു വീട് സ്വന്തമാക്കുക എന്ന ആലിയയുടെ ചിരകാല സ്വപ്‌നം പൂവണിഞ്ഞത് 2018ലാണ്. 

View post on Instagram

മുംബൈയിലെ ജൂഹുവില്‍ സ്വന്തമാക്കിയ തന്റെ പുതിയ വീടിന്റെ വിശേഷങ്ങളും താരം അടുത്തിടെ പങ്കുവച്ചിരുന്നു. പതിമൂന്നര കോടി മുടക്കിയാണ് ആലിയ വീട് സ്വന്തമാക്കിയത്. 

Also Read: പ്രിയപ്പെട്ടയാള്‍ തലമുടി മുറിച്ചുതന്നുവെന്ന് ആലിയ, രണ്‍ബീര്‍ അല്ലേ എന്ന് ആരാധകര്‍...