ഡിസംബര്‍ 13 മുതല്‍ ഡിസംബര്‍ 15 വരെ ഇന്ത്യയിലെ 40 നഗരങ്ങളിലും 135 തിയേറ്ററുകളിലുമായി രാജ് കപൂറിന്റെ പത്ത് ഐതിഹാസിക ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഇന്ത്യന്‍ സിനിമയുടെ ‘ഗ്രേറ്റസ്റ്റ് ഷോമാന്‍’ രാജ് കപൂറിന്റെ 100-ാം ജന്മവാർഷികം ഗംഭീരമായ ചലച്ചിത്രമേളയോടെ ആഘോഷിച്ചു കപൂർ കുടുംബം. ഡിസംബർ 13 ന് നടന്ന മെഗാ ഈവന്‍റിന്‍റെ ഉദ്ഘാടനത്തിനായി കപൂര്‍ കുടുംബം മുഴുവൻ ഒത്തുചേർന്നു. അക്കൂട്ടത്തില്‍ ഷോ കൊണ്ടുപോയത് ആലിയ ഭട്ടാണ്. 

വൈറ്റ് സാരിയില്‍ അതിമനോഹരിയായാണ് ആലിയ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യയിലെ പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റാലാണ് താരം തിളങ്ങിയത്. വിവിധ നിറങ്ങളിലുള്ള പൂക്കളാലും ഇലകളാലും ഡിസൈന്‍ ചെയ്തതാണ് ഈ മനോഹരമായ വെള്ള സാരി. പേൾ ചോക്കറാണ് ഇതിനൊപ്പം ആലിയ പെയര്‍ ചെയ്തത്. സിഗ്നേച്ചർ മിനിമലിസ്റ്റ് മേക്കപ്പിലാണ് ആലിയ എത്തിയത്. ചിത്രങ്ങള്‍ ആലിയ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. 

View post on Instagram

ബ്ലാക്ക് ഷര്‍വാണിയില്‍ ക്ലാസിക് ലുക്കിലാണ് രണ്‍ബീര്‍ എത്തിയത്. കരീന കപൂര്‍ വൈറ്റ് സല്‍വാറില്‍ തിളങ്ങിയപ്പോള്‍ വൈറ്റ് സാരിയിലാണ് കരീഷ്മ എത്തിയത്. രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, ആര്‍കെ ഫിലിംസ്, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍, എന്‍എഫ്ഡിസി- നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ എന്നിവര്‍ ചേര്‍ന്നാണ് രാജ് കപൂര്‍ ഫിലിം ഫെസ്റ്റ് നടത്തുന്നത്. ഡിസംബര്‍ 13 മുതല്‍ ഡിസംബര്‍ 15 വരെ ഇന്ത്യയിലെ 40 നഗരങ്ങളിലും 135 തിയേറ്ററുകളിലുമായി രാജ് കപൂറിന്റെ പത്ത് ഐതിഹാസിക ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. 

View post on Instagram
View post on Instagram

View post on Instagram

Also read: സില്‍വര്‍ ബോഡികോണ്‍ ഗൗണില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍