ബോളിവുഡിന്‍റെ ഹോട്ട് ആന്‍റ്  ക്യൂട്ട് താരമാണ് ആലിയ ഭട്ട്.  അഭിനയമികവ് കൊണ്ട് ഏറെ ആരാധകരുളള യുവതാരമായി ആലിയ മാറിക്കഴിഞ്ഞു. ആലിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ഫാഷന്‍ ലോകത്ത് നല്ല അഭിപ്രായമാണ്. മുംബൈയിൽ ഒരു സിനിമയുടെ പ്രത്യേക പ്രദർശനത്തിനും ക്യൂട്ട് ലുക്കിലാണ് താരം എത്തിയത്. 

 

 

ലൈലാക്ക് അഥവാ ലാവണ്ടർ നിറത്തിലുള്ള ലിനന്‍ മിനി ഡ്രസ് ആണ് ആലിയ ധരിച്ചത്. ‘V’ ഷെയ്പ്പിലുള്ള നെക്‌ലൈനും  അരയിലെ കെട്ടുമായിരുന്നു ഡ്രസ്സിന്റെ പ്രത്യേകതകൾ. സമ്മർ കലക്‌ഷനിൽപ്പെട്ട ഈ ഡ്രസ്സിന്റെ വില 4990 രൂപയാണ്. 

 

 

ഇളം പച്ച നിറത്തിലുള്ള ഹീൽസ് ആണ് ആലിയ ഇതിനോടൊപ്പം ധരിച്ചത്. ഇരുവശത്തേയ്ക്കുമായി പകുത്തിട്ടാണ് ഹെയർ സ്റ്റൈൽ.

 

 
 
 
 
 
 
 
 
 
 
 
 
 

☂️☀️

A post shared by Alia ☀️ (@aliaabhatt) on Mar 4, 2020 at 1:37pm PST