രണ്‍ബീറിന്‍റെ നീളമുള്ള മനോഹരമായ കണ്‍പീലികള്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും തനിക്ക് അതുപോലെയുള്ള കണ്‍പീലികള്‍ ഇല്ലെന്നും ആലിയ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു.

ബോളിവുഡിന്‍റെ പ്രിയ താരജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ പതിനാലിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇപ്പോഴിതാ മകള്‍ റാഹ ജനിച്ചപ്പോള്‍ അവളുടെ കണ്‍പീലികളാണ് താന്‍ ആദ്യം ശ്രദ്ധിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ. 

രണ്‍ബീറിന്റെ നീളമുള്ള മനോഹരമായ കണ്‍പീലികള്‍ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും തനിക്ക് അതുപോലെയുള്ള കണ്‍പീലികള്‍ ഇല്ലെന്നും ആലിയ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു. രണ്‍ബീറിനെപ്പോലെയുള്ള കണ്‍പീലികള്‍ മകള്‍ക്കുണ്ടാകണമെന്നായിരുന്നു ആഗ്രഹം.ഭാഗ്യത്തിന് അതുപോലെ മനോഹരമായ കണ്‍പീലികള്‍ തന്നെ അവള്‍ക്ക് ലഭിച്ചു എന്നും ആലിയ പറയുന്നു. 

അതേസമയം, ലിപ്സ്റ്റിക് ഉപയോഗത്തെ പറ്റിയുള്ള ആലിയയുടെ ഒരു വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എപ്പോഴും ലിപ്സ്റ്റിക് ഇട്ടതിന് ശേഷം ഡാർക്ക് കളർ മാറാനായി ചെറുതായൊന്ന് മായ്ക്കാറുണ്ടെന്ന് ആലിയ വീഡിയോയില്‍ പറഞ്ഞു. കൂടാതെ ലിപ്സ്റ്റിക്കിട്ടതിന് ശേഷം അത് മായ്ക്കുന്നതിന് പിന്നിലെ കാരണവും ആലിയ വോഗ് മാഗസിനിൽ പങ്കുവച്ച വീഡിയോയില്‍ വെളുപ്പെടുത്തി. ഭർത്താവ് രൺബീറിന് താൻ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഇഷ്ടമല്ലെന്നും, എപ്പോഴും ലിപ്സ്റ്റിക് മായ്ക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും ആലിയ പറഞ്ഞു. നാച്ചുറൽ നിറത്തിൽ ചുണ്ടുകൾ കാണാനാണ് ഭർത്താവിന് ഇഷ്ടമെന്നും കാമുകനായിരിക്കോഴും രണ്‍ബീര്‍ തന്‍റെ ലിപ്സ്റ്റിക് നീക്കം ചെയ്യാന്‍ പറയാറുണ്ടായിരുന്നു എന്നുമാണ് ആലിയ പറയുന്നത്. ഇത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. 

നിങ്ങളുടെ ഭർത്താവ് ടോക്സിക്കാണെന്നും ഇത്തരത്തിലുള്ള റിലേഷൻഷിപ്പാണ് അല്ലാതെ ലിപ്സ്റ്റിക്കല്ല മായ്ച്ച് കളയേണ്ടതെന്നും കമന്‍റുകള്‍ ഉയര്‍ന്നു. ഇന്ത്യയിലെ ഒരു പ്രശസ്തയായ നടി ഇതിലൂടെ കടന്നുപോകുന്നുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ഒരു യുവതി കമന്‍റ് ചെയ്തു. ആലിയ ടോക്സിസിറ്റിയെ ഗ്ലോറിഫൈ ചെയ്യരുതെന്നും ഇതൊന്നും അത്ര ക്യൂട്ടല്ലെന്നും പലരും അഭിപ്രായപ്പെട്ടു. ഭര്‍ത്താവ് പറയുന്നത് കേട്ട് ഇത്രയും വില കൂടിയ ലിപ്സ്റ്റിക് ആലിയ നീക്കം ചെയ്യുമെന്ന് കരുതുന്നില്ല എന്നും മറ്റാരാള്‍ കമന്‍റ് ചെയ്തു. തന്‍റെ ശബ്ദം ഉയരുന്നതു പോലും ഭര്‍ത്താവിന് ഇഷ്ടമല്ലെന്നും ആലിയ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞതും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

Also Read: 'ഓഗസ്റ്റ് മാജിക്'; മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര

youtubevideo