പൊതുവേ ബോളിവുഡ് താരങ്ങള്‍ക്ക് ഹാന്‍റ്ബാഗിനോട് ഒരു പ്രത്യേക ഇഷ്ടമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതിനുവേണ്ടി കോടികള്‍ ചിലവാക്കുന്നു എന്ന് പറഞ്ഞാല്‍ അത് കുറച്ച് കൂടി പോയിലേ എന്നേ ആരും ചിന്തിക്കൂ. എന്നാല്‍ ലക്ഷങ്ങളും കോടികളുമാണ് ബോളിവുഡ് താരങ്ങള്‍ ബാഗിന് വേണ്ടി ചിലവഴിക്കുന്നത്.

ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുന്നതില്‍ മിടുക്കിയാണ് ആലിയ ഭട്ട്. ആലിയ ഭട്ടിന്‍റെ ബാഗാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ആലിയ ഭട്ടിന്‍റെ ബാഗിന്‍റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. അമ്മയ്ക്കൊപ്പം വിമാനത്താവളത്തില്‍ എത്തിയ ആലിയ സ്പോർടസ് ലുക്കിലായിരുന്നു. പർപ്പിൾ നിറത്തിലുള്ള ട്രാക്സ്യൂട്ടും വെള്ള സ്നീക്കേഴ്സും ആയിരുന്നു ആലിയയുടെ വേഷം. എന്നാൽ എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത് ആലിയയുടെ മഞ്ഞ ഹാന്‍റ് ബാഗിലായിരുന്നു.

ഇംഗ്ലിഷ് ഫാഷൻ ഡിസൈനർ എന്യ ഹിൻഡ്മാർക്കിന്‍റെ കലക്‌ഷനില്‍ നിന്നുള്ളതാണ് ഈ ബാഗ്. ലെതർ കൊണ്ട് നിർമ്മിച്ച ബാഗിൽ  ഒരു ചിത്രവും പ്രിന്‍റ് ചെയ്തിട്ടുണ്ട്. കറുപ്പും വെള്ളയും  ചേര്‍ന്നതാണ് ബാഗിന്‍റെ പിടി. ഇനാമൽ ആവരണമുള്ള ലോക്ക് ആണ് ബാഗിന്‍റെ മറ്റൊരു പ്രത്യേകത. ഈ മോഡലിലുള്ള ബാഗുകള്‍ വളരെ കുറച്ച് മാത്രമാണ് വിൽപനയ്ക്ക് എത്തിയത്. അന്ന് വില 2,350 അമേരിക്കൻ ഡോളറായിരുന്നു. അതായത് ഏകദേശം 1,61,480 ഇന്ത്യൻ രൂപ.

ഈ ബാഗുകൾ പിന്നെ പുറത്തിറക്കാത്തത് വില പിന്നെയും കൂടാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ ബാഗിന് ഇത്രയും വില തോന്നില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇത് ആലിയയെ സംബന്ധച്ചിടത്തോളം വലിയ വില അല്ലെന്നും പറയുന്നവര്‍ ഉണ്ട്.