രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള പ്രീ വെഡിങ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ആലിയ.  

ബോളിവുഡിന്‍റെ പ്രിയ നടിയാണ് ആലിയ ഭട്ട്. ദേശീയ അവാർഡ് വരെ നേടിയ താരത്തിന് നിരവധി ആരാധകരാണുള്ളത്. ആലിയയുടെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള പ്രീ വെഡിങ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ആലിയ.

സെലിബ്രിറ്റി ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ പാൻ്റ്സ്യൂട്ടിലാണ് ആലിയ പാര്‍ട്ടിയില്‍ തിളങ്ങിയത്. ജാപ്പനീസ് കോട്ടൺ, ഇന്ത്യൻ സിൽക്കുകൾ, റീസൈക്കിൾ ചെയ്ത നൈലോൺ, ഡെനിം എന്നിവയുടെ സംയോജനത്തിൽ നിർമ്മിച്ചതാണ് ഈ വസ്ത്രം. ഹെറിറ്റേജ് എംബ്രോയ്ഡറികളും ഒറിജിനൽ പ്രിൻ്റുകളും കൊണ്ടാണ് ഈ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആലിയ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

അതേസമയം, മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് പ്രീ വെഡിങ് ആഘോഷങ്ങള്‍ നടത്തിയത്.

ഇറ്റലിയിലുള്ള ആഡംബര കപ്പലിലാണ് ഏറ്റവും ഒടുവില്‍ ആഘോഷങ്ങള്‍ നടന്നത്. ഈ ആഡംബര കപ്പലില്‍ ഏകദേശം 800 അതിഥികളാണ് യാത്ര ചെയ്തത്. ആലിയക്ക് പുറമേ രൺബീർ കപൂർ, രൺവീർ സിങ്, സൽമാൻ ഖാൻ തുടങ്ങിയ താരനിരകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇറ്റലിയിൽ നിന്ന് തെക്കൻ ഫ്രാൻസിലേക്കായിരുന്നു യാത്ര. ഈ യാത്രാ വേളയിൽ രാധിക മെർച്ചന്റ് ധരിച്ച വസ്ത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു വിന്റേജ് ലുക്കാണ് കപ്പൽ യാത്രാവേളയിൽ രാധിക തിരഞ്ഞെടുത്തത്. പിങ്ക് നിറത്തിലുള്ള ഒരു വിന്റേജ് മിഡി ഡ്രസ്സിൽ അതിമനോഹരിയായിരുന്നു രാധിക. 

Also read: തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ പരീക്ഷിക്കാം ഉള്ളിയും വെളുത്തുള്ളിയും കൊണ്ടുള്ള പൊടിക്കൈകള്‍

youtubevideo