രോഷ്ന എന്ന യുവതിയുടെ വീഡിയോയാണ് അത്തരത്തില്‍ ചർച്ചയാകുന്നത്. രോഷ്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന പല റീലുകളുടെ താഴെയാണ് മുഖഭാവങ്ങളും ചിരിയും മുടിയും എല്ലാം ആലിയ ഭട്ടിനോട് സമാനമാണെന്ന് പലരും പറയുന്നത്. 

സിനിമാ താരങ്ങളുമായി രൂപ സാദൃശ്യമുള്ള പലരുടെയും വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അത്തരത്തില്‍ രൂപ സാദൃശ്യമുള്ള പലരും ഇന്ന് സോഷ്യല്‍ മീഡിയയിലെ കുട്ടി താരങ്ങള്‍ ആവുകയും ചെയ്തു. തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ സാദൃശ്യമുള്ള തൃശൂര്‍ സ്വദേശിയായ മിതു വിജിലിനെയും ഐശ്വര്യ റായിയുടെ രൂപ സാദൃശ്യമുള്ള അമൃത എന്ന പെണ്‍കുട്ടിയുമൊക്കെ അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. 

ഇപ്പോഴിതാ ഒറ്റനോട്ടത്തിൽ ആലിയ ഭട്ട് ആണെന്ന് തോന്നുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. രോഷ്ന എന്ന യുവതിയുടെ വീഡിയോ ആണ് അത്തരത്തില്‍ ചർച്ചയാകുന്നത്. രോഷ്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന പല റീലുകളുടെയും താഴെയാണ് മുഖഭാവങ്ങളും ചിരിയും മുടിയും എല്ലാം ആലിയ ഭട്ടിനോട് സമാനമാണെന്ന് പലരും പറയുന്നത്. 

View post on Instagram

ആലിയയുടെതിന് സമാനമായ വിവാഹ വസ്ത്രം അണിഞ്ഞെത്തുന്ന ഒരു വീഡിയോയും രോഷ്ന പങ്കുവച്ചിട്ടുണ്ട്. മറ്റൊരു റീലിൽ ഗംഗുഭായിലെ ആലിയയുടെ ലുക്കും രോഷ്നി അനുകരിക്കുന്നുണ്ട്. ആലിയയുടെതിന് സമാനമായ രോഷ്നിയുടെ പല വീഡിയോകളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. 

View post on Instagram

'കണ്ടാല്‍ ആലിയ ഭട്ടിനെ പോലെയുണ്ടല്ലോ' , 'കുട്ടി ആലിയ', 'എല്ലാ താരങ്ങൾക്കും ഇപ്പോൾ അവരോട് രൂപ സാദൃശ്യമുള്ള നിരവധി പേർ ഉണ്ട്' തുടങ്ങി പല തരത്തിലുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 

View post on Instagram

മുമ്പ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സെലസ്ത്തി ബെയ്റാഗിയുടെ വീഡിയോ കണ്ടും ആലിയ ഭട്ടിനോട് രൂപസാദൃശ്യമുണ്ടെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ ആലിയ ഭട്ടിന്റെ പേരിൽ അറിയപ്പെടാൻ തനിക്ക് താത്പര്യമില്ലെന്നാണ് അവര്‍ അന്ന് പ്രതികരിച്ചത്. 

Also Read: ബ്ലാക്ക് ജംസ്യൂട്ടില്‍ തിളങ്ങി കിയാര അദ്വാനി; വസ്ത്രത്തിന്‍റെ വില...