ഇഷ്ട നിറമായ ബ്ലാക്കിലാണ് താരം ഇത്തവണ തിളങ്ങുന്നത്. ബ്ലാക്ക് നിറത്തിലുള്ള ജംസ്യൂട്ടില്‍ മനോഹരിയായിരിക്കുകയാണ് കിയാര. 

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് കിയാര അദ്വാനി. ഫാഷൻ ചോയ്സുകൾ കൊണ്ടും ആരാധകരുടെ ശ്രദ്ധ നേടാന്‍ കഴിവുള്ള താരമാണ് കിയാര. താരത്തിന്‍റെ വസ്ത്രങ്ങളൊക്കെ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ കിയാര ഇടയ്ക്കിടെ തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഇഷ്ട നിറമായ ബ്ലാക്കിലാണ് ഇത്തവണയും താരം തിളങ്ങുന്നത്. ബ്ലാക്ക് നിറത്തിലുള്ള ജംസ്യൂട്ടില്‍ മനോഹരി ആയിരിക്കുകയാണ് കിയാര. നെറ്റിന്‍റെ മെറ്റീരിയലാണ് ജംസ്യൂട്ടിനെ വ്യത്യസ്തമാക്കുന്നത്. ഫ്ലുള്‍ സ്ലീവ് വസ്ത്രത്തില്‍ നിറയെ സീക്വിന്‍സുകള്‍ ആണ് ഡിസൈനായി വരുന്നത്. കിയാര തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'Nadine Merabi' എന്ന ബ്രാന്‍ഡിന്‍റെ ഈ വസ്ത്രത്തിന് 34,600 രൂപയാണ് വില. ചിത്രങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. 

View post on Instagram

പതിവായി കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമുള്ള താരമാണ് കിയാര. ബ്ലാക്ക് നിറത്തിലുള്ള ലെഹങ്കയിലും സാരിയിലുമൊക്കെ തിളങ്ങിയ താരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും അവയൊക്കെ സൈബര്‍ ലോകത്ത് വൈറലാവുകയും ചെയ്തിട്ടുണ്ട്. 

View post on Instagram


രാജ് മെഹ്‍ത സംവിധാനം ചെയ്‍ത ജഗ്‍ജഗ് ജീയോ ആണ് കിയാരയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. വരുണ്‍ ധവാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഷംഷേര, ഭൂൽ ഭുലയ്യ 2 എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള നടിയുടെ ചിത്രങ്ങൾ. 2014-ൽ ഫഗ്ലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കിയാര 2016-ൽ പുറത്തിറങ്ങിയ 'എം എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിൽ ധോണിയുടെ പത്നിയായ സാക്ഷി റാവത്തായി വേഷമിട്ടിരുന്നു.

Also Read: മേക്കപ്പിടുന്ന തിരക്കിനിടെ 'വായു'വിനെ മുലയൂട്ടുന്ന സോനം; വീഡിയോ