ആറ് വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

നടിയും അവതാരകയും ബിഗ് ബോസ് മലയാളം സീസണ്‍ 2 മത്സരാര്‍ഥിയുമായ എലീന പടിക്കലിന്‍റെ വിവാഹനിശ്ചയമായിരുന്നു ഇന്ന്. കോഴിക്കോട് സ്വദേശിയും എന്‍ജിനീയറുമായ രോഹിത് പി നായര്‍ ആണ് പ്രതിശ്രുത വരന്‍. തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. 

ആറ് വർഷത്തെ പ്രണയമാണ് വിവാഹത്തിലെത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇന്തോ–വെസ്റ്റേൺ തീമിലായിരുന്നു വേദി ഒരുക്കിയത്. 

View post on Instagram
View post on Instagram

ഗോള്‍ഡന്‍ നിറത്തിലുള്ള ലെഹങ്കയില്‍ അതിസുന്ദരിയായാണ് എലീന എത്തിയത്. താനൂസ് ബ്രൈഡല്‍ ബുട്ടീക്കാണ് എലീനയ്ക്കായി ഈ വസ്ത്രം ഒരുക്കിയത്. നെറ്റിന്‍റെ തുണിയില്‍ വളരെ സിംപിളായ വര്‍ക്കുകള്‍ കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് ലെഹങ്ക. 

ഇതൊന്നുമല്ല വസ്ത്രത്തിന്‍റെ ഹൈലൈറ്റ് . 'എലീന രോഹിത്' എന്നും വസ്ത്രത്തില്‍ തുന്നിച്ചേര്‍ത്തിരുന്നു. ഹിപ് ബെല്‍റ്റിലാണ് എലീനയുടെയും രോഹിത്തിന്റെയും പേരുകൾ ആലേഖനം ചെയ്തിരിക്കുന്നത്. 60 തൊഴിലാളികൾ ചേർന്ന് 500 മണിക്കൂര്‍കൊണ്ടാണ് മനോഹരമായ ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. വൈറ്റ് ഷർട്ടും ബ്ലാക്ക് ബ്ലേസറും പാന്റ്സുമായിരുന്നു രോഹിത്തിന്റെ വേഷം. 

കോട്ടയം സ്വദേശി ഫിലിപ്പോസ് പടിക്കലിന്റെയും ബിന്ദുവിന്റെയും ഏകമകളാണ് എലീന. അവതാരകയായി തിളങ്ങിയ എലീന പിന്നീട് ബിഗ് ബോസിലെ മത്സരാർഥിയായും ശ്രദ്ധ നേടി.

View post on Instagram

Also Read: എലീനയ്ക്ക് ആശംസകളുമായി ബിഗ് ബോസ് സുഹൃത്തുക്കള്‍; വിവാഹനിശ്ചയ വീഡിയോ...