മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് എലീന പടിക്കൽ. നടിയും അവതാരകയുമായ എലീന ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി എന്ന നിലയിലും ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയിലും സജ്ജീവമായ താരത്തിന് ആരാധകര്‍ ഏറേയാണ്. 

ഇപ്പോഴിതാ എലീനയുടെ ചില ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. നീല നിറത്തിലുള്ള ലെഹങ്കയിലാണ് താരം തിളങ്ങുന്നത്. ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ എലീന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

നീലയില്‍ പിങ്ക് നിറത്തിലുള്ള എംബ്രോയിഡറി വര്‍ക്ക് ലെഹങ്കയെ കൂടുതല്‍ മനോഹരമാക്കുന്നു. പിങ്ക് നിറത്തിലുളള നെറ്റിന്‍റെ ഷോളും ഇതിനോടൊപ്പം താരം ധരിച്ചിട്ടുണ്ട്. ഹെവി കമ്മലാണ് താരം ഇതിനോടൊപ്പം അണിഞ്ഞിരിക്കുന്നത്. തലമുടി അഴിച്ചിട്ടിരിക്കുകയാണ്.  മേക്കപ്പ് ഇല്ലാതെയുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. താനൂസ് ബ്രൈഡല്‍ ബുട്ടീക്കാണ് എലീനയ്ക്കായി ഈ മനോഹര വസ്ത്രം ഡിസൈന്‍ ചെയ്തത്. 

 

ജനുവരി 20ന് നടക്കാന്‍ പോകുന്ന എലീനയുടെ വിവാഹനിശ്ചയത്തിനും താനൂസ് ബ്രൈഡല്‍ ബുട്ടീക്കാണ് വസ്ത്രം ഒരുക്കുന്നത്. സിംപിളും എന്നാല്‍ സ്പെഷ്യലുമാകണം വസ്ത്രം എന്നാണ് എലീനയുടെ ആഗ്രഹം. താരത്തിന്‍റെ സ്റ്റൈലിസ്റ്റ് ആയ നിഥിൻ സുരേഷും ഡിസൈനറായ സമീറ ഷൈജുവും (താനൂസ് ബ്രൈഡല്‍ ബുട്ടീക്, കൊല്ലം) അതിന്‍റെ തിരക്കിലാണ് ഇപ്പോള്‍. താനൂസ് ബ്രൈഡല്‍ ബുട്ടീക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് തന്‍റെ വസ്ത്രം എങ്ങനെ ആകണമെന്ന് എലീന പറയുന്നത്. 

 

എന്തായാലും ആറ് വർഷത്തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലെത്തുന്നതിന്‍റെ സന്തോഷത്തിലാണ് എലീന ഇപ്പോള്‍. 
കോഴിക്കോട് സ്വദേശിയും എഞ്ചിനീയറുമായ രോഹിത് പി നായരാണ് വരന്‍. 

 

Also Read: ആറ് വർഷത്തെ പ്രണയം പൂവണിയുന്നു; വധുവാകാൻ ഒരുങ്ങി എലീന പടിക്കൽ...