ഇരയെന്നു കരുതി ഡ്രോണിനെ വായിലാക്കി ചീങ്കണ്ണിയുടെ വീഡിയോ ആണിത്. നന്ദിയില്‍ നീന്തിയെത്തുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇതിനിടെ ആണ് ചീങ്കണ്ണി ഡ്രോണിനെ ലക്ഷ്യമാക്കി വരുന്നത്. 

മൃഗങ്ങളുടെയും പക്ഷികളുടെയും ജലജീവികളുടെയുമൊക്കെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യക്തമായി പകർത്താൻ ഡ്രോണുകള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരത്തില്‍ പറന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഡ്രോണുകൾ കണ്ട് ചില ജീവികൾ പക്ഷികളും മറ്റുമാണെന്ന് തെറ്റിധരിക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇരയെന്നു കരുതി ഡ്രോണിനെ വായിലാക്കി ചീങ്കണ്ണിയുടെ വീഡിയോ ആണിത്. നന്ദിയില്‍ നീന്തിയെത്തുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇതിനിടെ ആണ് ചീങ്കണ്ണി ഡ്രോണിനെ ലക്ഷ്യമാക്കി വരുന്നത്. ഇത് കണ്ട് ഡ്രോൺ നിയന്ത്രിച്ചിരുന്നയാൾ അത് മുകളിലേക്കുയർത്തി. എന്നാൽ ഇരയെന്നു കരുതി ചീങ്കണ്ണി ഡ്രോൺ ലക്ഷ്യമാക്കി മുകളിലേക്ക് കുതിച്ചുയർന്നു. നിമിഷങ്ങൾക്കകം തന്നെ ചീങ്കണ്ണി ഡ്രോണിനെ വായിലാക്കി വെളളത്തിലേയ്ക്ക് മറയുകയും ചെയ്തു.

ഹൗ തിങ്സ് വർക്ക് എന്ന ട്വിറ്റർ പേജിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 10 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. 

Scroll to load tweet…

Also Read: റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്ക് മുന്നില്‍ 'ഭീകരനായ' കടുവ; പിന്നീട് സംഭവിച്ചത്...