Asianet News MalayalamAsianet News Malayalam

അമേരിക്കയിലെ ഉയരം കൂടിയ വ്യക്തി 38ാം വയസില്‍ അന്തരിച്ചു

പിറ്റ്യൂട്ടറി ഗ്രന്ഥിയിലുണ്ടായ ട്യൂമറിനെ തുടര്‍ന്ന്​ വളര്‍ച്ച ഹോര്‍മോണിലുണ്ടായ വ്യതിയാനമാണ്​ ഇഗോറിന്​ ഉയരം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്​. 27ാം വയസില്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന ഗിന്നസ്​ റെക്കോഡിന്​ ഇഗോർ അര്‍ഹനായി. 

Americas tallest man dies at age 38
Author
USA, First Published Aug 24, 2021, 11:55 AM IST

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ഇഗോര്‍ വോവ്​കോവിന്‍സ്​കി അന്തരിച്ചു. 38 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. വെള്ളിയാഴ്ച റോച്ചസ്റ്ററിലെ മയോക്ലിനിക്കില്‍ വച്ചാണ് അന്തരിച്ചത്. ഇഗോറിനെ പിറ്റ്യൂട്ടറി ഗിഗാന്റിസം എന്ന അവസ്ഥ വർഷങ്ങളായി അലട്ടിയിരുന്നു. 

ഉക്രൈന്‍ സ്വദേശികളാണ്​​ ഇഗോറിന്‍റെ കുടുംബം. രണ്ട് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും വളർച്ച തടയാൻ കഴിഞ്ഞിരുന്നില്ലെന്ന് അമ്മ സ്വെറ്റ്‌ ലാന പറഞ്ഞു. 27ാം വയസില്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്ന ഗിന്നസ്​ റെക്കോഡിന്​ ഇഗോർ അര്‍ഹനായി. 

ഏഴ്​ അടി 8.33 ഇഞ്ചാണ്​ ഉയരം.1989 ൽ ഉക്രെയ്നിൽ നിന്ന് മിനസോട്ടയിലെ റോച്ചസ്റ്ററിലേക്ക് വൈദ്യചികിത്സയ്ക്കായി ഇഗോറിന്റെ മാറ്റി.  പിറ്റ്യൂട്ടറി ഗ്രന്ഥിയിലുണ്ടായ ട്യൂമറിനെ തുടര്‍ന്ന്​ വളര്‍ച്ച ഹോര്‍മോണിലുണ്ടായ വ്യതിയാനമാണ്​ ഇഗോറിന്​ ഉയരം വര്‍ദ്ധിക്കാന്‍ ഇടയാക്കിയത്​. 

കൊവിഡ് 19 മൂന്നാം തരംഗം; വാക്‌സിനേഷന്‍ വേഗത്തിലാക്കിയില്ലെങ്കില്‍ പ്രതിദിന കേസ് 6 ലക്ഷമാകുമെന്ന് പഠനം

Follow Us:
Download App:
  • android
  • ios