നിങ്ങളില്‍ പലരും തലമുടി തഴച്ച് വളരാൻ വേണ്ടി പല തരത്തിലുള്ള പരീക്ഷണങ്ങള്‍ ചെയ്യുന്നവരാകാം. തലമുടി കൊഴിയുന്നതാകാം ഫലം. എന്നാല്‍ തലമുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ ഏറ്റവും മികച്ചതാണ് തേങ്ങാപ്പാല്‍

ശുദ്ധമായ തേങ്ങാപ്പാല്‍ ശിരോചര്‍മ്മത്തില്‍ നന്നായി തേച്ചുപിടിപ്പിച്ച ശേഷം ടവലോ പ്ലാസ്റ്റിക് കവറോ ഉപയോഗിച്ച് തലമുടി പൊതിഞ്ഞ് 20 മിനിറ്റ് നേരം വെക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകാം. 

മുടി വളരാനും ബലമുള്ളതാക്കാനും ഇത് സഹായിക്കും. വരണ്ട മുടിയുള്ളവര്‍ക്കും ഇത് ഫലപ്രദമാണ്. ആഴ്ചയില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യാം.