തലമുടി കൊഴിച്ചിൽ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിന് പരിഹാരം തേടി ഒരുപാട് പണം കളയുന്നവരുമുണ്ട്.

തലമുടി കൊഴിച്ചിൽ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇതിന് പരിഹാരം തേടി ഒരുപാട് പണം കളയുന്നവരുമുണ്ട്. എന്നാൽ, വലിയ പണച്ചെലവില്ലാതെ നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില പൊടിക്കൈകളുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

തലമുടി കൊഴിച്ചിൽ തടയാൻ പരീക്ഷിക്കേണ്ട ചില നാടൻ വഴികളെ പരിചയപ്പെടാം.

1. കറ്റാർവാഴ: തലമുടിയെ സംരക്ഷിക്കാനും പോഷിപ്പിക്കാനും കഴിവുള്ള ഒരു പ്രത്യേക എൻസൈം കറ്റാർവാഴയിലുണ്ട്. ഇത് മുടി കൊഴിച്ചിൽ തടയുകയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇതിനായി ഒരു കപ്പ് കറ്റാർവാഴ ജെല്ലിൽ മൂന്നിലൊന്ന് ഭാഗം ഉലുവപ്പൊടി ചേർക്കുക. ഈ മിശ്രിതം തലയോട്ടിയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.

2. നെല്ലിക്ക: ആന്‍റി ഓക്സിഡന്‍റുകള്‍, ധാതുക്കള്‍, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. ഇത് മുടിയുടെ വേരുകളെ ബലപ്പെടുത്തും. ഇതിനായി തുല്യ അളവിൽ നെല്ലിക്ക പൊടി, മൈലാഞ്ചി പൊടി, ബ്രഹ്മി പൊടി എന്നിവയെടുത്ത് തൈരിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. അതിന് മുൻപ്, നാരങ്ങാനീരും നെല്ലിക്ക നീരും തലയോട്ടിയിൽ പുരട്ടി 20 മിനിറ്റ് വെക്കണം. അതിനുശേഷം ഈ നെല്ലിക്ക പേസ്റ്റ് തലയിൽ തേച്ച് രണ്ട് മണിക്കൂർ ഉണങ്ങാൻ വിടുക. ഇത് മുടിയുടെ വേരുകൾക്ക് ബലം നൽകുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യും.

3. ഉലുവ: കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് തലമുടിയില്‍ പുരട്ടുക. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും താരന്‍ അകറ്റാനും സഹായിക്കും.

4. ഉള്ളി: ഒന്നോ രണ്ടോ സവാള അല്ലെങ്കിൽ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും.

5. എള്ള്: മഗ്നീഷ്യം, കാൽസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് എള്ള്. ഇത് നഷ്ടപ്പെട്ട മുടി വീണ്ടെടുക്കാൻ സഹായിക്കും. എള്ള് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും ഒരുപോലെ ഗുണം ചെയ്യും.

6. വേപ്പ്: ഒരു കപ്പ് വേപ്പില നാല് കപ്പ് വെള്ളത്തിലിട്ട് പത്ത് മിനിറ്റ് തിളപ്പിക്കുക. ഈ വെള്ളം തണുത്ത ശേഷം തലയോട്ടിയിൽ പുരട്ടുക. രാവിലെ മുടി കഴുകാം. ഇത് മുടി കൊഴിച്ചിൽ തടയുകയും മുടിക്ക് നല്ല തിളക്കം നൽകുകയും ചെയ്യും.