ഹൈദരാബാദ്: കഴിഞ്ഞ ദിവസമായിരുന്നു ടെന്നിസ് താരം സാനിയ മിര്‍സയുടെ സഹോദരി ആനം മിര്‍സയുടെ വിവാഹം. ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍റെ മകന്‍ ആസാദിനെയാണ് ആനം വിവാഹം ചെയ്തിരിക്കുന്നത്. ആസാദിനൊപ്പമുള്ള ചിത്രം വിവാഹശേഷം ആനം പങ്കുവച്ചിരിക്കുന്നതാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍റിംഗ്. 

സ്വപ്നം എന്നാണ് ആനം ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ലൈക്കുകളാണ് ചിത്രം നേടിയത്. തന്‍റെ ജീവിതത്തിന്‍റെ പ്രണയത്തെ സ്വന്തമാക്കിയെന്ന് ആയിരുന്നു  വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് ആസാദ് പോസ്റ്റ് ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 

Dream. #AbBasAnamHi

A post shared by Anam Mirza (@anammirzaaa) on Dec 12, 2019 at 11:23pm PST

ഹൈദരാബാദില്‍ വച്ച് പരമ്പരാഗത രീതിയിലായിരുന്നു വിവാഹം. നേരത്തേ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ആനം പങ്കുവച്ചിരുന്നു. ബ്രൈഡല്‍ ഷവറിലും മെഹന്തി ഫക്ഷനിലുമെല്ലാം സഹോദരിക്കൊപ്പം സാനിയയും തിളങ്ങിയിരുന്നു. 

ഒരു അഭിമുഖത്തിൽ സാനിയ മിർസ ആയിരുന്നു അനം മിർസയും ആസാദും തമ്മിലുള്ള വിവാഹക്കാര്യം പുറത്തുവിട്ടത്. 2016 നവംബര്‍ 18ന് അനം മിര്‍സ ബിസിനസുകാരനായ അക്ബര്‍ റഷീദിനെ വിവാഹം ചെയ്തിരുന്നു. ഹൈദരാബാദില്‍ വച്ചായിരുന്നു ഈ വിവാഹം. എന്നാല്‍ ഒന്നരവര്‍ഷത്തിന് ശേഷം ഇരുവരും വഴിപിരിഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 

Welcome to the family @asad_ab18 💚 #abbasanamhi

A post shared by Sania Mirza (@mirzasaniar) on Dec 12, 2019 at 3:12am PST

 
 
 
 
 
 
 
 
 
 
 
 
 

Welcome to the family @asad_ab18 💚 #abbasanamhi

A post shared by Sania Mirza (@mirzasaniar) on Dec 12, 2019 at 3:12am PST