Asianet News MalayalamAsianet News Malayalam

'വീഡിയോ സത്യമെങ്കില്‍ പെണ്‍കുട്ടിയെ സഹായിക്കും'; 'ഫ്രോഡ്' എന്ന് കമന്‍റുകള്‍...

ധാരാളം പേര്‍ ഇത് വ്യാജമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വലിയൊരു ക്യാൻവാസില്‍ പതിനഞ്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രമാണ് ഒരേസമയം മരത്തിന്‍റെ ഫ്രെയിമില്‍ ഘടിപ്പിച്ച കളര്‍ പെൻസിലുകള്‍ കൊണ്ട് പെണ്‍കുട്ടി വരയ്ക്കുന്നത്. 

anand mahindra offers help to viral artist but netizens says it is fake
Author
First Published Oct 27, 2022, 9:58 PM IST

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നാം കാണുന്നത്. എന്നാല്‍ ഇവയില്‍ വ്യാജമായതും യഥാര്‍ത്ഥമായതും തിരിച്ചറിയുകയെന്നത് പലപ്പോഴും സാധ്യമായ കാര്യമല്ല. സത്യമെന്ന് തോന്നിപ്പിക്കുന്ന, എന്നാല്‍ വ്യാജമായ സംഭവങ്ങള്‍ യഥാര്‍ത്ഥമാണെന്ന രീതിയില്‍ വീഡിയോകളില്‍ വരാറുണ്ട്. പലരും ഇവയെല്ലാം വിശ്വാസത്തിലെടുക്കാറുമുണ്ട്. 

ഇപ്പോഴിതാ ഇത്തരത്തില്‍ തര്‍ക്കവിധേയമായിരിക്കുകയാണ് ഒരു വീഡിയോ. സാമ്പത്തികമായി പിറകില്‍ നില്‍ക്കുന്ന കുടുംബത്തിലെ ഒരു പെണ്‍കുട്ടി അവളുടെ ചിത്രം വരയ്ക്കാനുള്ള കഴിവ് പ്രദര്‍ശിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. തന്‍റെ കഴിവ് കൊണ്ട് ഗിന്നസ് ലോകറെക്കോര്‍ഡ് വരെ പെണ്‍കുട്ടി നേടിയെന്നാണ് വീഡിയോയില്‍ പറയുന്നത്.

ഒരേസമയം പതിനഞ്ചോളം പേരുടെ മുഖം വരയ്ക്കുകയാണ് പെണ്‍കുട്ടി. ടൈം-ലാപ്സ് വീഡിയോയില്‍ ഇത് കാണിക്കുന്നുണ്ടെങ്കില്‍ പോലും ധാരാളം പേര്‍ ഇത് വ്യാജമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. വലിയൊരു ക്യാൻവാസില്‍ പതിനഞ്ച് സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രമാണ് ഒരേസമയം മരത്തിന്‍റെ ഫ്രെയിമില്‍ ഘടിപ്പിച്ച കളര്‍ പെൻസിലുകള്‍ കൊണ്ട് പെണ്‍കുട്ടി വരയ്ക്കുന്നത്. 

എങ്ങനെയാണിത് സാധ്യമാകുകയെന്നാണ് ഏവരും ചോദിക്കുന്നത്. ഇത് സാധ്യമാണെങ്കില്‍ തീര്‍ച്ചയായും അത്ഭുതം തന്നെയാണെന്നും ഇവര്‍ പറയുന്നു. 

ഇപ്പോഴിതാ സംഭവം സത്യമാണെങ്കില്‍ പെണ്‍കുട്ടിയെ സഹായിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിക്കുന്നത്.  എങ്ങനെയാണിത് സാധ്യമാവുകയെന്ന ചോദ്യം തന്നെയാണ് ആനന്ദ് മഹീന്ദ്രയും ആവര്‍ത്തിക്കുന്നത്. ഇതിന് ശേഷം സംഭവം സത്യമാണോയെന്ന് ആരെങ്കിലും അന്വേഷിച്ച് അറിയിക്കുമോയെന്നും ഇദ്ദേഹം ചോദിക്കുന്നു. സത്യമാണെങ്കില്‍  ഇത് പ്രതിഭയാണെന്നും അതിശയം തന്നെയാണെന്നും പെണ്‍കുട്ടിക്ക് സ്കോളര്‍ഷിപ്പ് അടക്കമുള്ള സഹായങ്ങള്‍ നല്‍കാൻ താന്‍ തല്‍പരനാണെന്നും ഇദ്ദേഹം അറിയിക്കുന്നു. 

 

 

എന്നാല്‍ വീഡിയോ വ്യാജമാണെന്നും 'ഫ്രോഡ്' ആണെന്നുമാണ് ഏറെയും കമന്‍റുകളില്‍ വന്നിട്ടുള്ളത്. ഗിന്നസ് ലോകറെക്കോര്‍ഡും ഇത് സംബന്ധിച്ചൊന്നും അറിയിച്ചിട്ടില്ല. 

Also Read:- സൗന്ദര്യമത്സരം കഴിഞ്ഞ് കൂട്ടത്തല്ല്; വീഡിയോ വൈറല്‍...

Follow Us:
Download App:
  • android
  • ios