കാര്‍ കണ്ട് അമ്പരന്ന് ചുറ്റും കൂടിയവരെ നോക്കി ചിരിച്ച് കൊണ്ട് യുവാവ് കാര്‍ മുന്നോട്ടെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

സ്വര്‍ണം പൂശിയ ഫെറാരി കാര്‍ ഓടിക്കുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

കാര്‍ കണ്ട് അമ്പരന്ന് ചുറ്റും കൂടിയവരെ നോക്കി ചിരിച്ച് കൊണ്ട് യുവാവ് കാര്‍ മുന്നോട്ടെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്തുകൊണ്ടാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത് എന്ന ചോദ്യമായാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചത്. 

'പണക്കാരനായാലും ആഡംബര പ്രദര്‍ശനത്തിനായി പണം വെറുതെ ചെലവഴിച്ച് കളയരുത് എന്ന പാഠത്തിനാണെങ്കില്‍ ഇങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല'- ആനന്ദ് മഹീന്ദ്ര കുറിച്ചു.

Scroll to load tweet…

Also Read: 'എന്താ എരിവ്...'; കുട്ടിയുടെ വീഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona