യഥാര്‍ത്ഥത്തില്‍ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' എങ്ങനെയാണെന്നതിന്റെ നല്ല ഉദാഹരണമാണിതെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ അഭിപ്രായം. വെജ്, നോണ്‍-വെജ് എന്നിവയുടെ വ്യത്യാസം എന്താണ്? എല്ലാം മനസ്സിലാണ്. ട്വിറ്ററില്‍ നിരവധി ആരാധകരുള്ള മഹീന്ദ്രയുടെ പോസ്റ്റ് ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. 

മുംബൈ: ഹോട്ടലുകളില്‍ വിഭവങ്ങളുടെ പേരില്‍ നല്‍കുന്ന വൈവിധ്യത്തിലെ തമാശ ട്വീറ്റ് ചെയ്ത് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. റെസ്റ്റോറന്‍റിലെ മെനു വ്യക്തമാക്കുന്ന ചിത്രമാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. മെനുവിൽ, ഇത് ഒരു "ശുദ്ധമായ വെജിറ്റേറിയൻ" റെസ്റ്റോറന്റാണെന്ന് ചിത്രം വ്യക്തമാക്കുന്നു. എന്നാൽ അതിൽ പറയുന്ന വിഭവങ്ങൾ "വെജ് ഫിഷ് ഫ്രൈ", "വെജ് ചിക്കൻ റൈസ്", "വെജ് മട്ടൺ ദോസ" എന്നിവയാണ്.

യഥാര്‍ത്ഥത്തില്‍ 'ഇന്‍ക്രെഡിബിള്‍ ഇന്ത്യ' എങ്ങനെയാണെന്നതിന്റെ നല്ല ഉദാഹരണമാണിതെന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ അഭിപ്രായം. വെജ്, നോണ്‍-വെജ് എന്നിവയുടെ വ്യത്യാസം എന്താണ്? എല്ലാം മനസ്സിലാണ്. ട്വിറ്ററില്‍ നിരവധി ആരാധകരുള്ള മഹീന്ദ്രയുടെ പോസ്റ്റ് ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. വെജിറ്റേറിയന്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്ന സമാനമായ മെനുവിന്റെ നിരവധി ചിത്രങ്ങള്‍ ആളുകള്‍ ട്വിറ്റു ചെയ്തു.

ട്വിറ്ററില്‍ നിരവധി ആരാധകരുള്ള മഹീന്ദ്രയുടെ പോസ്റ്റ് ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. വെജിറ്റേറിയന്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്ന സമാനമായ മെനുവിന്റെ നിരവധി ചിത്രങ്ങള്‍ ആളുകള്‍ ട്വിറ്റു ചെയ്തു. ഇത് മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണെന്ന് ഒരാൾ പറയുന്നു. നോണ്‍ വെജ് ഭക്ഷണം വില്‍ക്കാനുള്ള ബുദ്ധിമുട്ട് മറികടക്കാനും കസ്റ്റമേഴ്‌സിന്റെ ശ്രദ്ധ നേടാനും കാണിക്കുന്ന തമാശ മാത്രമാണ് ഇതെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തതു.

Scroll to load tweet…