ലോകത്തിലെ ഏറ്റവും സ്റ്റൈലിഷായ വ്യക്തികളുടെ പട്ടികയില്‍ അനന്ത് അംബാനിയും രാധികയും
ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട പട്ടികയിലാണ് അനന്തും രാധികയും ഇടംനേടിയത്. ഇന്ത്യയില്‍ നിന്ന് ഇവർ മാത്രമാണ് പട്ടികയിൽ ഇടംനേടിയത്. ഈ വർഷം നടന്ന ഏറ്റവും വലിയ വിവാഹത്തിലെ ദമ്പതികളെന്ന നിലയിൽ കൂടിയാണ് ഇവരുടെ പേരുകള്‍ പട്ടികയിൽ ഇടം നേടിയത്.
2024-ല്‍ ലോകത്തെ ഏറ്റവും സ്റ്റൈലിഷായ 64 വ്യക്തികളുടെ പട്ടികയിൽ ഇടംനേടി രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും അനന്തിന്‍റെ ഭാര്യ രാധിക മെർച്ചന്റും. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട പട്ടികയിലാണ് അനന്തും രാധികയും ഇടംനേടിയത്. ഇന്ത്യയില്‍ നിന്ന് ഇവർ മാത്രമാണ് പട്ടികയിൽ ഇടംനേടിയത്. ഈ വർഷം നടന്ന ഏറ്റവും വലിയ വിവാഹത്തിലെ ദമ്പതികളെന്ന നിലയിൽ കൂടിയാണ് ഇവരുടെ പേരുകള്‍ പട്ടികയിൽ ഇടം നേടിയത്.
ലോക ശ്രദ്ധ തന്നെ ആകര്‍ഷിച്ച വിവാഹങ്ങളിലൊന്നായിരുന്നു റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍റെ വിവാഹം. വിവാഹത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളില്‍ രാധിക ധരിച്ച വസ്ത്രങ്ങളെല്ലാം തന്നെ ഫാഷന്‍ ലോകത്ത് ശ്രദ്ധനേടിയിരുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റായ റിയ കപൂറാണ് രാധികയെ സ്റ്റൈല്‍ ചെയ്തത്. വിവാഹദിനത്തിൽ രാധിക അണിഞ്ഞ ഐവറി ലെഹങ്ക ഏറെ പ്രശംസ നേടിയിരുന്നു. അബുജാനി- സന്ദീപ് ഖോശ്ല ഡിസൈൻ ചെയത് ലെഹങ്ക വധുവിന് മോഡേൺ എലഗന്റ് ലുക്ക് നൽകിയെന്നാണ് വിലയിരുത്തല്‍. ഗുജറാത്തി വിവാഹ വസ്ത്രത്തിൽ ആധുനീക ഡിസൈനുകൾ ഉൾപ്പെടുത്തിയാണ് ലെഹങ്ക ചെയ്തിരിക്കുന്നത്. വിവാഹ റിസപ്ഷനിൽ ഗോൾഡൻ ലഹങ്കയിലാണ് രാധിക എത്തിയത്.
അബുജാനി- സന്ദീപ് ഖോശ്ല ഡിസൈന്‍ ചെയ്ത ലെഹങ്ക തന്നെയായിരുന്നു വിവാഹത്തലേന്നും രാധിക അണിഞ്ഞത്. പ്രമുഖ ആർട്ടിസ്റ്റ് ജയശ്രീ ബർമന്റെ ആർട്ട് വർക്കുകൾ ഉൾപ്പെടുത്തികൊണ്ട് ഡിസൈൻ ചെയ്ത പിങ്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു അത്. ഗുജറാത്തി വിവാഹത്തിന്റെ പ്രധാന ഭാഗമായ വിദായ് ചടങ്ങിന് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ചുവപ്പ് ലെഹങ്കയായിരുന്നും രാധിക ധരിച്ചത്. ണ്ടുതവണയായി നടന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങളിലെ രാധികയുടെ ലുക്കും ഏറെ ചർച്ചയായിരുന്നു.
Also read: റെഡ് കോ- ഓർഡ് സെറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ അനന്യ പാണ്ഡെ; ചിത്രങ്ങള്‍ വൈറല്‍