പേസ്റ്റല്‍ നിറത്തിലുള്ള ലെഹങ്കയിലാണ് അനന്യ തിളങ്ങുന്നത്. ഫ്ലോറല്‍ വര്‍ക്കുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ഹെവി ഡിസൈനുകളുള്ള പാവാടയും അതിന് മാച്ച് ചെയ്യുന്ന ബ്ലൗസും ഡിസൈനോടു കൂടിയ ദുപ്പട്ടയും അനന്യയെ മനോഹരിയാക്കി.

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച താരപുത്രിയാണ് അനന്യ പാണ്ഡെ. സിനിമയേക്കാള്‍ അനന്യയുടെ ഓഫ് സ്‌ക്രീന്‍ ജീവിതമാണ് മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. ഫാഷന്‍റെ കാര്യത്തിലും അനന്യ വേറിട്ടു നില്‍ക്കുന്നു. സ്‌റ്റൈലിഷ് ഔട്ടുഫിറ്റുകള്‍ കൊണ്ട് ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാന്‍ താരത്തിനായി. ഇപ്പോഴിതാ കസിന്റെ വിവാഹചടങ്ങുകളിലെ അനന്യയുടെ പുത്തൻ ലുക്കാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. 

പേസ്റ്റല്‍ നിറത്തിലുള്ള ലെഹങ്കയിലാണ് അനന്യ തിളങ്ങുന്നത്. ഫ്ലോറല്‍ വര്‍ക്കുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ഹെവി ഡിസൈനുകളുള്ള പാവാടയും അതിന് മാച്ച് ചെയ്യുന്ന ബ്ലൗസും ഡിസൈനോടു കൂടിയ ദുപ്പട്ടയും അനന്യയെ മനോഹരിയാക്കി.പിൻവശത്ത് പിടിപ്പിച്ച മുത്തുകളാണ് ബ്ലൗസിന്റെ ഹൈലൈറ്റ്.

View post on Instagram

മികച്ച പ്രതികരണമാണ് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ ലഭിക്കുന്നത്.സിമ്പിൾ ഡിസൈനുകളിൽ ഹെവി ആക്സസറീസില്ലാതെയുള്ള അനനന്യയുടെ സ്റ്റൈലിനെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ. ലെഹങ്കയിലും ഹോട്ട് ലുക്ക് എന്നാണ് ചില ആരാധകരുടെ കമന്‍റ്. 

View post on Instagram

നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ടുവിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറുന്നത്.അന്ന് മുതല്‍ക്കു തന്നെ നെപ്പോ കിഡ് എന്ന വിമര്‍ശനം കേള്‍ക്കുന്നുണ്ടെങ്കിലും ഇതിനോടകം തന്നെ ഹിറ്റുകളുടെ ഭാഗമാകാന്‍ അനന്യയ്ക്ക് സാധിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലൈഗര്‍ ആണ് താരത്തിന്‍റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. അതേസമയം, ധാരാളം സിനിമകളാണ് അനന്യയുടേതായി അണിയറയിലുള്ളത്. ഡ്രീം ഗേള്‍ 2, മൈ ഫ്രണ്ട് റൂബി, ഖോ ഗയേ ഹം കഹാം എന്നിവയാണ് അനന്യയുടെ അണിയറയിലുള്ള സിനിമകള്‍.

Also Read: ചുവപ്പ് കൊടി കണ്ടാൽ അപ്പോൾ ഓടി രക്ഷപ്പെടണം, പ്രണയബന്ധത്തില്‍ താന്‍ ചെയ്ത തെറ്റ് അതായിരുന്നു; ദിയ കൃഷ്ണ