സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ചിത്രത്തോട് പ്രതികരണമറിയിച്ചിരിക്കുന്നത്. പലരും ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ബോളിവുഡിന്റെ ഹിറ്റ് നായകനായിരുന്ന കാലത്ത് എങ്ങനെയിരുന്നോ, അതുപോലെ തന്നെയാണ് ഇപ്പോഴും അനില്‍ കപൂര്‍ എന്നാണ് അധികപേരും കമന്റ് ചെയ്യുന്നത്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് പൊതുവേ ബോളിവുഡ് താരങ്ങള്‍. സിനിമയില്‍ സജീവമല്ലാത്തവരാണെങ്കില്‍ പോലും ശരീരത്തിന്റെ കാര്യം വരുമ്പോള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് മിക്ക താരങ്ങളും. ഇത്തരത്തില്‍ വര്‍ക്കൗട്ടോ യോഗയോ എല്ലാം കൃത്യമായി പിന്തുരടുന്നതിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചുമെല്ലാം ആരാധകരുമായി നിരന്തരം സംവദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

അത്തരമൊരാളാണ് നടന്‍ അനില്‍ കപൂര്‍ എന്ന് പറയാം. കഠിനമായ വര്‍ക്കൗട്ട്, ഡയറ്റ്, ശുഭാപ്തി വിശ്വാസം എന്നിങ്ങനെ ഈ അറുപത്തിനാലാം വയസിലും യൗവനം കാത്തുസൂക്ഷിക്കുന്നതിന് പിന്നില്‍ അനില്‍ കപൂറിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുണ്ട്. പലപ്പോഴായി അഭിമുഖങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം ഇക്കാര്യങ്ങള്‍ അദ്ദേഹം തന്നെ പങ്കുവയ്ക്കാറുണ്ട്. 

ഇന്ന് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചൊരു ചിത്രവും ഏറെ ആരാധകശ്രദ്ധയാണ് നേടിക്കൊണ്ടിരിക്കുന്നത്. വര്‍ക്കൗട്ടിന് ശേഷമുള്ള ക്ലിക്ക് ആണിതെന്നാണ് കരുതുന്നത്. ഈ പ്രായത്തിലും ഇത്രമാത്രം 'ഫിറ്റ്' ആയിരിക്കുന്നുവെന്ന് ആരും പ്രത്യേകം ചോദിക്കേണ്ടതില്ല. കാരണം 'കഠിനാദ്ധ്വാനമാണ് എല്ലാം നല്‍കുന്നതെന്ന്' ചിത്രത്തോടൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നു. 

സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ചിത്രത്തോട് പ്രതികരണമറിയിച്ചിരിക്കുന്നത്. പലരും ചിത്രം പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. ബോളിവുഡിന്റെ ഹിറ്റ് നായകനായിരുന്ന കാലത്ത് എങ്ങനെയിരുന്നോ, അതുപോലെ തന്നെയാണ് ഇപ്പോഴും അനില്‍ കപൂര്‍ എന്നാണ് അധികപേരും കമന്റ് ചെയ്യുന്നത്. താങ്കള്‍ ഞങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്ന് പറയുന്നവരും ഏറെ.

View post on Instagram

Also Read:- അറുപത്തിമൂന്നാം വയസിലെ യുവത്വം; അനില്‍ കപൂറിന് പറയാനുള്ളത്....

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona