പ്രശസ്ത സെലിബ്രിറ്റി ദമ്പതികളായ മിലിന്ദ് സോമൻ, അങ്കിത കോൺവാർ ഫിറ്റ്‌നസ്സ് ഐക്കണുകളാണ്. ഇപ്പോഴിതാ, അങ്കിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ബോഡി പോസിറ്റിവിറ്റി പോസ്റ്റിന് പിന്നാലെയാണ് ആരാധകർ. 2020 ലും 21 ലും എടുത്ത തന്റെ രണ്ട് ചിത്രങ്ങളാണ് അങ്കിത  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 

ആരോഗ്യകരമായ ജീവിതരീതി എങ്ങനെ ശീലമാക്കാം എന്നതിനെ പറ്റിയാണ് അങ്കിത പോസ്റ്റിൽ പറയുന്നത്. ഈ ജീവിതയാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ആരോഗ്യം. പതിവായി വ്യായാമം ചെയ്യുക, എന്നാല്‍ ഒരു കാര്യം മനസ്സില്‍ എപ്പോഴും ഉണ്ടാവുക. 

ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് നല്ല മാറ്റങ്ങള്‍ തോന്നും, ചിലപ്പോള്‍ അത് ഉണ്ടാവണമെന്നില്ല.' എന്നാല്‍ മാറ്റമില്ല എന്ന് കരുതി ആരോഗ്യകരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് പിന്‍മാറരുത്... - അങ്കിത കുറിച്ചു. 

"ജീവിതം ഒരു യാത്രയാണ്, എല്ലാ യാത്രകളിലും ഉയർച്ചയും താഴ്ചയും ഉണ്ടായിരിക്കും. ചില സമയങ്ങളില്‍ ആരോഗ്യത്തിനായി ചെലവഴിക്കാന്‍ ധാരാളം ഊര്‍ജം ഉണ്ടാകും. സമയമെടുക്കുക, നിങ്ങളുടേതായ രീതികള്‍ കണ്ടെത്തുക, ഊര്‍ജത്തെ തിരിച്ചുപിടിക്കുക, സ്വയം സ്‌നേഹിക്കുക. ആരോഗ്യകരമായ തീരുമാനങ്ങളെടുക്കുന്നതില്‍ ഒരു വീഴ്ചയും വേണ്ട.' അങ്കിത തന്റെ പോസ്റ്റില്‍ കുറിച്ചു.

ഇത് നിങ്ങളുടെ ശരീരമാണ്. നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസവും അക്ഷരാർത്ഥത്തിൽ ഒരു അത്ഭുതമാണ്. അതിന്റെ ആകൃതിയും വലുപ്പവും പരിഗണിക്കാതെ അതിനെ ബഹുമാനിക്കുക. ഒരുപാട് പരിഗണന നല്‍കിയില്ലെങ്കിലും നല്‍കുന്ന അല്‍പം ശ്രദ്ധയില്‍ പോലും വലിയ മാറ്റങ്ങളുണ്ടാവുമെന്നും അങ്കിത പറയുന്നു.