'പ്രേമം' എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വേരൻ. തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ താരം. 

'പ്രേമം' എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വേരൻ. തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ താരം. അടുത്തിടെയായി ഫാഷന്‍ ലോകത്തും താരം തിളങ്ങുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ താരം അത് തെളിയിക്കുന്നുമുണ്ട്. സ്റ്റൈലിഷ് ലുക്കുകളിലൂടെ സോഷ്യല്‍ ലോകത്ത് ശ്രദ്ധ നേടുകയാണ് അനുപമ എന്ന് തന്നെ പറയാം. 

View post on Instagram

മഞ്ഞ പാന്‍റ് സാരിയിലുള്ള ലുക്കിന് ശേഷം വീണ്ടും കയ്യടി നേടുകയാണ് അനുപമ. നീല നിറത്തില്‍ നീളൻ കയ്യും ഫിഷ് കട്ട് എന്‍ഡുമാണ് ഈ ടോപ്പിന്‍റെ പ്രത്യേകത.

View post on Instagram

ഹെവി റിങ് കമ്മലും സിബ് ടോപ് ബ്ലാക് ഷൂസുമാണ് ഒപ്പം ധരിച്ചിരിക്കുന്നത്. ലാവണ്യ ബാത്തിനയും വെങ്കിടേഷുമാണ് സ്റ്റൈലിസ്റ്റുകൾ.

View post on Instagram
View post on Instagram

ഇവരുടെ തന്നെ പല വസ്ത്രങ്ങളും താരം ധരിച്ചിട്ടുണ്ട്. അവയുടെ ചിത്രങ്ങളും അനുപമ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

View post on Instagram
View post on Instagram


 പാന്‍റ് സാരിയ്ക്കും മികച്ച പ്രതികരണമാണ് അന്ന് ലഭിച്ചത്. മഞ്ഞനിറത്തിലുള്ള നെറ്റ് സാരിയ്ക്ക് ക്ലോസ്ഡ് നെക്ക് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്.

View post on Instagram

കറുപ്പ് നിറത്തിൽ പവർ, ക്വീന്‍ എന്നീ വാക്കുകൾ സാരിയിൽ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. സ്മോക്കി സ്റ്റൈലിലാണ് മേക്കപ്പ് ചെയ്തിരുന്നത്. സാരിയുടെ മോഡേൺ ലുക്കാണ് പാന്റ് സാരി. പാന്റിനു മുകളിൽ സാരി ധരിക്കുന്ന ഈ രീതി ബോളിവുഡിന്റെ പ്രിയപ്പെട്ട സ്റ്റൈലാണ്.

View post on Instagram


അതിന് മുന്‍പ് ഒരു ചടങ്ങില്‍ അനുപമ ധരിച്ച വയലറ്റ് നിറത്തിലുള്ള ലഹങ്കയും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലേബല്‍ ജി ത്രിയുടെയായിരുന്നു വസ്ത്രം. 

View post on Instagram
View post on Instagram
View post on Instagram