കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വേദനയിലാണെന്നും ഇവരുടെ നഷ്ടം നികത്താനാകാത്തതാണെന്നും അനുപമ പറയുന്നു.

വളര്‍ത്തു നായ്ക്കളായ റമ്മും ടോഡിയും നഷ്ടപ്പെട്ടതിന്‍റെ സങ്കടം പങ്കുവച്ച് നടി അനുപമ പരമേശ്വരന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വേദനയിലാണെന്നും ഇവരുടെ നഷ്ടം നികത്താനാകാത്തതാണെന്നും അനുപമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു. മൂന്ന് നായകളില്‍ രണ്ടുപേരെയാണ് പാർവോവൈറസ് മൂലം അനുപമയ്ക്ക് നഷ്ടപ്പെട്ടത്. 

View post on Instagram

'ജൂണ്‍ എട്ട് മുതല്‍ ഇങ്ങനെയാരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ കഴിഞ്ഞില്ല. മനസ്സ് ആകെ തകര്‍ന്ന അവസ്ഥയിലാണ്. ആ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. എനിക്ക് എന്റെ നായ്ക്കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞില്ല. ഈ അവസ്ഥ മറ്റൊരു വളർത്തു നായകൾക്കും വരരുത് എന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് വീഡിയോ ചെയ്തത്.’

‘ഇപ്പോൾ വിസ്കി മാത്രമാണ് ഞങ്ങൾക്കൊപ്പമുളളത്. പാർവോവൈറസ് പിടിപെട്ട് റമ്മിനെയും ടോഡിയെയും നഷ്ടപ്പെട്ടു. ഈ വൈറസിനെ കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. പാർവോവൈറസിന്‍റെ സീസണ്‍ ആണിത്. ഈ വൈറസ് മനുഷ്യനെ ആക്രമിക്കില്ല. പക്ഷേ വാക്സിനേഷൻ എടുത്ത നായകളാണെങ്കിലും വൈറസ് പിടികൂടാം. റമ്മും ടോഡിയും അങ്ങനെയായിരുന്നു. കഴിഞ്ഞ വർഷം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് ടോഡിയെ’- അനുപമ പരമേശ്വരൻ പറഞ്ഞു. ഒപ്പം നായകളെ വളര്‍ത്തുന്നവര്‍ പാർവോവൈറസിനെ കുറിച്ച് ജാഗ്രതരാകണമെന്നും അനുപമ പറയുന്നു. 

View post on Instagram

പാർവോവൈറസ് ബാധിച്ചാല്‍ നായകള്‍ കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ചും അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഛര്‍ദ്ദി, വയറിളക്കം, പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍ എന്നും അനുപമ പറയുന്നു. 

View post on Instagram

Also Read: ഫേസ്ബുക്ക് ഹാക്ക് ചെയ്തു, ഫോട്ടോ മോര്‍ഫ് ചെയ്തു; പ്രതികരണവുമായി അനുപമ പരമേശ്വരന്‍...