കാലമെത്ര പോയാലും പട്ടിനോടുള്ള ആരാധനയ്ക്ക് ഒരു മങ്ങലുമേല്‍ക്കില്ലെന്നാണ് പുതിയ കാലത്തെ താരങ്ങള്‍ പോലും തങ്ങളുടെ ഫാഷന്‍ സങ്കല്‍പങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രഖ്യാപിക്കുന്നത്. പ്രേമം എന്ന ചിത്രത്തിലൂടെ സുപരിചിതയായ അനുപമ പരമേശ്വരന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ നോക്കൂ.

 


പട്ടിനോടുള്ള ഇഷ്ടം പുതിയ തലമുറയ്ക്കും തരിമ്പും കുറവില്ലെന്ന് ഈ കിടിലന്‍ ചിത്രങ്ങള്‍ പറയും. ഓഫ് വൈറ്റില്‍ ഗോള്‍ഡന്‍ ഡിസൈനും പിങ്കില്‍ കസവ് ബോര്‍ഡറുമുള്ള സാരിയാണ് അനുപമ അണിഞ്ഞിരിക്കുന്നത്.

 


ട്രഡീഷണല്‍ വിവാഹസാരികളുടെ ഗണത്തില്‍പ്പെടുത്താവുന്ന ഒന്ന് എന്ന് വേണമെങ്കില്‍ പറയാം. എടുത്തുപറയേണ്ടത് അനുപമ അഞ്ഞിഞ്ഞിരിക്കുന്ന ബ്ലൗസിന്റെ വര്‍ക്കാണ്. 'മിക്‌സ് ആന്റ് മാച്ച്' രീതിയില്‍ ആണ് ബ്ലൗസിന്റെ ആകെ ഡിസൈന്‍. ത്രെഡും ബീഡും സ്വീക്വന്‍സുമെല്ലാം വച്ച് ഡിസൈന്‍ ചെയ്ത പിങ്ക് ബ്ലൗസിന് സാരിയിലെ കസവിന് ചേരുംവിധത്തിലുള്ള കസവ് ബോര്‍ഡറും പിടിപ്പിച്ചിരിക്കുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96) on Dec 28, 2019 at 5:12am PST


ഡിസൈനര്‍മാരായ ലാവണ്യ ബാത്തിനയും വെങ്കിടേഷും ചേര്‍ന്നാണ് അനുപമയെ ഒരുക്കിയിരിക്കുന്നത്. ചന്ദ്ര ആന്റ് വാംസി സ്റ്റുഡിയോ ആണ് ബ്ലൗസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാരിയില്‍ വ്യത്യസ്തമായ ലുക്കുകളില്‍ മുമ്പും അനുപമ ധാരാളം ചിത്രങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവച്ചിട്ടുണ്ട്. പുതിയ ചിത്രങ്ങള്‍ക്കും ഇന്‍സ്റ്റഗ്രാമില്‍ വന്‍വരവേല്‍പാണ് അനുപമയ്ക്ക് ലഭിക്കുന്നത്.

 

'പ്രേമം' സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും മലയാളത്തില്‍ മുന്‍നിര നായികയാകാന്‍ അനുപമയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ തെലുങ്ക്- കന്നട ഇന്‍ഡസ്ട്രിയില്‍ ഏറ്റവും ശ്രദ്ധേയയായ നടിയായി കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ അനുപമ മാറി. ഇന്‍സ്റ്റഗ്രാമില്‍ വലിയ തരത്തില്‍ ആരാധകവൃന്ദമുള്ള താരമാണ് അനുപമ. അറുപത് ലക്ഷം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ അനുപമയ്ക്കുള്ളത്.