ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മയും ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും. തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അതിഥി വന്നതിന്‍റെ സന്തോഷത്തിലാണ് ഇരുവരും ഇപ്പോള്‍. ജീവിതത്തിലെ ഓരോ വിശേഷങ്ങളും ഇരുവരും ചേര്‍ന്ന്  ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ അനുഷ്ക തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'ഇക്കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വിലമതിക്കാനാകാത്ത നിമിഷങ്ങള്‍' എന്ന ക്യാപ്ഷനോടെയാണ് അനുഷ്ക വീഡിയോ പങ്കുവച്ചത്. ഇരുവര്‍ക്കും മൃഗങ്ങളോടുള്ള സ്നേഹം വ്യക്തമാക്കുന്നതാണ് വീഡിയോ.

വളര്‍ത്തുനായകളോടൊപ്പവും തെരുവുനായകളോടൊപ്പവും സമയം ചിലവിടുന്ന കോലിയെയും അനുഷ്കയെയുമാണ് വീഡിയോയില്‍ കാണുന്നത്. തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുക്കുകയും നായ്ക്കുട്ടികളോടൊപ്പം കളിക്കുകയും ചെയ്യുന്ന താരദമ്പതികളുടെ വീഡിയോ ആരാധകരുടെ പ്രിയം നേടുകയും ചെയ്തു. 

 

 

വീഡിയോയ്ക്ക്  കമന്‍റുകള്‍ ചെയ്താണ് ആരാധകര്‍ തങ്ങളുടെ സ്നേഹം അറിയിച്ചത്.  'മനോഹരം', 'സ്നേഹം' എന്നിങ്ങനെ പോകുന്നു വീഡിയോ കണ്ട ആളുകളുടെ കമന്‍റുകള്‍. കോലിയുടെ പ്രിയപ്പെട്ട വളർത്തു നായയായ ബ്രൂണോയുടെ വിയോഗവും ഇക്കഴിഞ്ഞ വര്‍ഷമായിരുന്നു. 

 

Also Read: നിറവയറുമായി അനുഷ്ക; വൈറലായി വോഗിന്റെ മുഖചിത്രം!