ഗർഭകാലം ആസ്വദിക്കുന്ന അനുഷ്കയുടെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വോഗ് മാസികയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അനുഷ്‌കയുടെ മുഖചിത്രവും വൈറലായിരിക്കുകയാണ്. 

അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ. ഗർഭകാലം ആസ്വദിക്കുന്ന അനുഷ്കയുടെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. 

ഇപ്പോഴിതാ വോഗ് മാസികയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അനുഷ്‌കയുടെ മുഖചിത്രവും ആരാധകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചിരിക്കുകയാണ്. നിറവയറുമായി നിൽക്കുന്ന അനുഷ്കയെ ആണ് ചിത്രത്തില്‍ കാണുന്നത്. ഇൻസ്റ്റഗ്രാമിലൂടെ അനുഷ്ക തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

View post on Instagram

ബ്രാലറ്റും പാന്റ്സും ക്രീം നിറത്തിലുള്ള കോട്ടുമാണ് മുഖചിത്രത്തിൽ അനുഷ്കയുടെ വേഷം. വെള്ള ഷർട്ടണിഞ്ഞുള്ള മറ്റൊരു ചിത്രം വേഗിന്റെ ഇൻസ്റ്റഗ്രാം പേജിലും പങ്കുവച്ചിട്ടുണ്ട്.

View post on Instagram

കൊവിഡ് കാലത്ത് വീടിനകത്ത് തന്നെ ആയിരുന്നതിനാൽ ഗർഭിണിയാണെന്ന വിവരം ആളുകളെ അറിയിക്കാതെ നോക്കാന്‍ പറ്റി എന്നും അനുഷ്ക വോഗിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഡോക്ടറുടെ ക്ലിനിക്കിലേക്ക് മാത്രമായിരുന്നു പോയിരുന്നത്. വഴിയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ അപ്പോഴും ആരും തിരിച്ചറിഞ്ഞില്ല. ഇത്തരത്തിൽ കൊവിഡ് കാലം പല രീതിയില്‍ അനുഗ്രഹമായെന്നും അനുഷ്ക പറയുന്നു. 

View post on Instagram

ഈ ദിവസങ്ങളിൽ ജനിക്കാന്‍ പോകുന്ന കുട്ടിക്ക് വേണ്ടിയുള്ള കാര്യങ്ങൾ തയാറാക്കുന്ന തിരക്കിലായിരുന്നു അനുഷ്ക. 'ആൺകുട്ടി നീലയും പെൺകുട്ടി പിങ്കും നിറത്തിലുള്ള വസ്ത്രങ്ങളേ ധരിക്കാവൂ എന്ന് കരുതുന്നില്ല. കുട്ടിക്കു വേണ്ടി ഒരുക്കിയതിൽ എല്ലാ നിറങ്ങളും ഉണ്ട്. മൃഗങ്ങളുടെ തീമിലാണ് നഴ്സറി ഒരുക്കിയിരിക്കുന്നത്. മൃഗങ്ങളെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്. കുഞ്ഞിനും അത്തരത്തില്‍ സഹജീവിസ്നേഹം ഉണ്ടാകണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമാണ്'- അനുഷ്ക പറഞ്ഞു. 

View post on Instagram

Also Read: മഞ്ഞ മിനി ഡ്രസ്സില്‍ മനോഹരിയായി അനുഷ്ക; വില എത്രയെന്ന് അറിയാമോ?