കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്ന ഒരു വീടാണിത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്നുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയാണ് വിചിത്രമായ ഈ വീടിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

ചിത്രങ്ങള്‍ വൈറലാകാന്‍ കാരണം മറ്റൊന്നുമല്ല, ഈ വീട്ടില്‍ അടുക്കളയും ശുചിമുറിയും ഒരുമിച്ചാണ്. ഇടയില്‍ ഗ്ലാസ് കൊണ്ടുള്ള ഒരു മറയുണ്ടെന്നു മാത്രം. ഓപ്പണ്‍ ശൈലിയിലുള്ള വീടുകള്‍ ഇന്ന് ട്രെന്‍ഡ് ആണെങ്കിലും ഇങ്ങനെ ഓപ്പണാകാമോ എന്നാണ് ചിത്രങ്ങള്‍ കണ്ട ആളുകളുടെ പ്രതികരണം. 
 
ഇറ്റാലിയന്‍ ശൈലിയിലുള്ള ശുചിമുറിയും മോഡേണ്‍ അടുക്കളയുമുള്ള  ഈ വീട് ലാളിത്യം ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞാണ്  കമ്പനി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ആഴ്ചയില്‍ പതിനെട്ടായിരം രൂപയാണ് ഈ വീടിന്‍റെ വാടക.

 

അടുക്കളയോട് ചേര്‍ന്ന് തന്നെ കക്കൂസും കുളിമുറിയും സെറ്റ് ചെയ്തിരിക്കുന്നത് എന്ത് വിചിത്രമാണെന്നാണ് ആളുകളുടെ കമന്‍റ്. 

Also Read: വന്യം, വിചിത്രം, അതിശയകരം; സഞ്ചാരികള്‍ക്ക് അദ്‍ഭുതമായി വിയറ്റ്നാമിലെ 'ക്രേസി ഹൗസ്'...