അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് കമ്മലുണ്ടാക്കി കളിക്കുന്ന അറിനെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ക്രിസ്മസ് ട്രീയില്‍ തൂക്കിയിടുന്ന പല വസ്തുക്കളും കമ്മിലായി കാതില്‍ ധരിച്ചിരിക്കുകയാണ് കുഞ്ഞ് അറിന്‍.

സെലിബ്രിറ്റികളുടെ ക്രിസ്മസ് ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിലുളളത്. ഇപ്പോഴിതാ ക്രിസ്‌മസ് ആഘോഷത്തിൽ മുഴുകിയിരിക്കുന്ന മകളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അസിൻ. ക്രിസ്‌മസ് ആഘോഷത്തിനിടയിൽ പകർത്തിയ മകളുടെ ചിത്രങ്ങളാണ് അസിന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. 

അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് കമ്മലുണ്ടാക്കി കളിക്കുന്ന അറിനെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ക്രിസ്മസ് ട്രീയില്‍ തൂക്കിയിടുന്ന പല വസ്തുക്കളും കമ്മിലായി കാതില്‍ ധരിച്ചിരിക്കുകയാണ് കുഞ്ഞ് അറിന്‍. ക്രിസ്മസ് ട്രീയുടെ അടുത്തു നില്‍ക്കുന്ന അറിന്‍റെ ചിത്രങ്ങളും അസിന്‍ പങ്കുവച്ചിട്ടുണ്ട്. 

വിവാഹ ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുന്ന അസിൻ സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ്. മകൾ അറിന്‍റെ ഓരോ വിശേഷങ്ങളും അസിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. 2017 ഒക്ടോബറിലാണ് അസിന് മകൾ പിറന്നത്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്.

View post on Instagram

മകളുടെ വ്യത്യസ്‍തമായ പേരിനെക്കുറിച്ച് അസിന്‍ മുന്‍പ് വിശദീകരിച്ചിരുന്നു. അറിന്‍ റായിന്‍- ഈ രണ്ട് വാക്കുകളും എന്‍റെയും രാഹുലിന്‍റെയും പേരുകളുടെ സംയോഗങ്ങളാണ്. ചെറുതും ലളിതവുമായ പേര്. ലിംഗ നിഷ്‍പക്ഷവും മതേതരവുമായ ഒരു പേര്. മതം, ജാതി, പുരുഷാധിപത്യം ഇവയില്‍ നിന്നൊക്കെ സ്വതന്ത്രമായ പേര്", എന്നായിരുന്നു അസിന്‍റെ വാക്കുകള്‍.

View post on Instagram

സത്യന്‍ അന്തിക്കാട് ചിത്രം നരേന്ദ്രന്‍ മകന്‍ ജയകാന്ദന്‍ വക (2001) യിലൂടെ സിനിമയിലെത്തിയ അസിന്‍ പിന്നീട് തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലേക്കും എത്തി. വലിയ താരങ്ങള്‍ക്കൊപ്പം അതാത് ഇന്‍ഡസ്ട്രികളില്‍ വലിയ വിജയചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു. 

Also Read: തണുപ്പുകാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കാനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍...